ഒറ്റ നിലയിൽ ഓപ്പൺ സ്റ്റൈലിൽ നിർമ്മിച്ച ഒരു മനോഹര ഭവനം! രണ്ട് നിലയുടെ സൗകര്യങ്ങൾ എല്ലാം ഒറ്റ നിലയിൽ വന്നപ്പോൾ !! | Latest Modern Single Story Home
Latest Modern Single Story Home : ഒരു വീട് പണിയുമ്പോൾ ഭംഗിയും ആവശ്യങ്ങളും ഒത്തിണക്കി പണിയുക എന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. ചിലവ് കുറച്ച് എന്നാൽ അതിമനോഹരമായി പണിതുയർത്തിയ ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വൈറ്റ്, ഗ്രേ നിറങ്ങളിൽ പെയിന്റ് നൽകി വളരെയധികം മനോഹരമായിട്ടാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്.
മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ വുഡൻ ഫിനിഷിങ്ങിൽ ഒരു ചാരുപടിയും, അതെ ഫിനിഷിംഗിലുള്ള ചെയറുകളും സജ്ജീകരിച്ചിരിക്കുന്നു. വലിപ്പത്തിൽ സ്റ്റീലും,ഗ്ലാസും ഉപയോഗപ്പെടുത്തി ജനാലകൾ നിർമ്മിച്ചിരിക്കുന്നതും ഈ വീടിന്റെ ഒരു പ്രധാന ആകർഷണീയത തന്നെയാണ്. പ്രധാന വാതിൽ പണിതിരിക്കുന്നത് മോഡേൺ ശൈലിയിലുള്ള സ്റ്റീൽ ഡോർ ഉപയോഗപ്പെടുത്തിയാണ്.

അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് റൂമിലേക്കാണ് എത്തിച്ചേരുക. ഇവിടെയും സ്റ്റീൽ ഉപയോഗിച്ചുള്ള ജനാലകളും ഡോറുകളും സെപ്പറേഷനുമെല്ലാം നൽകിയത് വളരെയധികം ഇന്റീരിയറിന്റെ ഭംഗി എടുത്തു കാണിക്കുന്നുണ്ട്. ലിവിങ് ഏരിയയിൽ ഒരു മോഡേൺ ശൈലിയിലുള്ള സോഫ സെറ്റ് നൽകിയിരിക്കുന്നു. ഇവിടെ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി കൊണ്ടാണ് സ്റ്റെയർ ഏരിയ നൽകിയിട്ടുള്ളത്.
വീടിന്റെ പ്രധാന ഡോറുകളെല്ലാം സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ ചിലവ് കുറച്ച് എന്നാൽ മനോഹരമായി ഡിസൈൻ ചെയ്യാൻ സ്റ്റീൽ ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്താം എന്നതിനുള്ള ഒരു തെളിവ് തന്നെയാണ് ഈയൊരു വീട്.രണ്ട് ബെഡ്റൂമുകളും കിച്ചനും വിശാലമായ അടുക്കളയോടും കൂടിയ ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : My Better Home