ഒറ്റ നിലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ ഒരു മനോഹരമായ വീട്! ചെറിയ ചിലവിൽ തന്നെ കൂടുതൽ സൗകര്യങ്ങൾ !! | Low Budget 1050 Sqft Home
Low Budget 1050 Sqft Home : ഒറ്റ നിലയിൽ വീടുകൾ പണിയുമ്പോൾ മിക്കപ്പോഴും സൗകര്യങ്ങൾ കുറവായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഒരു ഒറ്റ നില വീട് നിർമിക്കാമെന്ന് നമുക്ക് കാണിച്ചു തരുകയാണ് ഈയൊരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ.
വീടിന്റെ പുറംമോടിക്കും അകത്തെ മോഡികൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകി കൊണ്ടാണ് 1050 സ്ക്വയർ ഫീറ്റിലാണ് ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. എക്സ്റ്റീരിയറിൽ വൈറ്റ്,ഗ്രേ നിറത്തിലുള്ള ഷെയ്ഡുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ബ്ലോക്ക് ടൈലുകൾ പാകിയ മുറ്റത്ത് നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ സിറ്റൗട്ടിലേക്കാണ് എത്തിച്ചേരുക. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് കം ഡൈനിങ് ഏരിയ എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഇവയെ തമ്മിൽ പാർട്ടീഷൻ ചെയ്യാനുള്ള രീതികളും ഇവിടെ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം. ലിവിങ് ഏരിയയുടെ ഇരുവശത്തുമായി 2 ബെഡ്റൂമുകൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. ഈ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടി തന്നെയാണ് നൽകിയിട്ടുള്ളത്. അവിടെനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ വിശാലമായ അടുക്കളയിലേക്കാണ് എത്തിച്ചേരുക.
വൈറ്റ്,പിങ്ക് നിറത്തിലുള്ള കളർ കോമ്പിനേഷൻസാണ് അടുക്കളയിലെ വാർഡ്രോബുകളിൽ ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയോട് ചേർന്ന് വലതുവശത്തായാണ് വീടിന്റെ മൂന്നാമത്തെ ബെഡ്റൂമിന് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇവിടെയും ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. അത്യാവശ്യം വിശാലമായി ഇന്റീരിയറിനും എക്സ്റ്റീരിയറിനും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ പ്ലാനിനും കൂടുതൽ കാഴ്ചകൾക്കുമായി വീഡിയോ കാണാവുന്നതാണ്. Video Credit : Suneer media