വെറും 10 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ മോഡേൺ വീട്!! വീട് പണിയിൽ ചിലവ് ചുരുക്കാൻ ആഗ്രഹിക്കുന്നവർ ഈ വീട് കണ്ടു നോക്കു!! | Low Budget European Style Home Build For 10 Lakh
Low Budget European Style Home Build For 10 Lakh : ചെറുതാണെങ്കിലും ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങിനെ ചിന്തിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
മറ്റുള്ള വീടുകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു ആർക്കിടെക്ചർ ശൈലിയാണ് ഈ വീട്ടിൽ പരീക്ഷിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മനോഹരമായ മുറ്റത്തു നിന്നും പടികെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. പ്രധാനമായും ജി ഐ പൈപ്പുകൾ, വി ഐ ബോർഡ് പോലുള്ള മെറ്റീരിയലുകളാണ് ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിർമ്മാണ സാമഗ്രികളുടെ ചിലവ് ഒരു പരിധി വരെ കുറയ്ക്കാനായി സാധിച്ചു. എന്നിരുന്നാലും വീടിന്റെ ആഡംബരത്തിനോ സൗകര്യങ്ങൾക്കോ യാതൊരുവിധ കുറവും വരുത്തിയിട്ടില്ല.
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മോഡേൺ ശൈലിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ നല്ല രീതിയിൽ വായുവും വെളിച്ചവും കിട്ടാനായി ജനാലകളും മറ്റും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വീടിന്റെ ഇന്റീരിയറിന് യോജിക്കുന്ന രീതിയിൽ കർട്ടനുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ അടുക്കളയ്ക്കും ഇടം നൽകിയിരിക്കുന്നു. സാധാരണ അടുക്കളുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ അടുക്കളയുടെ എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുള്ളത്. താഴത്തെ ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടിയ ഒരു ബെഡ്റൂമാണ് നൽകിയിട്ടുള്ളത്.
താഴെ നിന്നും ഒരു ചെറിയ കോണിപ്പടി നൽകിയിട്ടുണ്ട്. അത് കയറിച്ചെന്നാൽ ഒരു വിശാലമായ അപ്പർ ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ള ഒരു ബെഡ്റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ നിർമ്മാണ രീതികൾ കൊണ്ട് തീർത്തും വ്യത്യസ്തത പുലർത്തുന്ന ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 10 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : come on everybody