ഇത് സത്യമാണ് വെറും 5 ലക്ഷം രൂപയ്ക്ക് വീട് പണിയാം!! സുന്ദരമായ വീട് പണിയാൻ ആഗ്രഹിക്കുന്നവർ ഈ വീട് കണ്ടു നോക്കു!! | Low Budget Home Build In 460 Sqft For 5 Lakh
Low Budget Home Build In 460 Sqft For 5 Lakh : കുറഞ്ഞ ബഡ്ജറ്റിലും അതിമനോഹരമായ വീടുകൾ പണിയാനായി സാധിക്കും. എന്നാൽ അതിനായി കൃത്യമായ പ്ലാനിങ് ആവശ്യമാണെന്ന് മാത്രം. ഒരു വീട് എന്ന സങ്കൽപ്പത്തിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആദ്യം ഉൾപ്പെടുത്തി പിന്നീട് പ്ലാൻ വരച്ച് വീട് നിർമ്മിക്കുകയാണെങ്കിൽ ഈയൊരു രീതിയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാവുന്നതാണ്.അത്തരത്തിൽ നിർമ്മിച്ച ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
വെറും 460 സ്ക്വയർ ഫീറ്റിൽ 1 ബെഡ്‌റൂമോടെ കൂടി നിർമ്മിച്ച ഒരു മനോഹരമായ വീടാണ് ഇത്. വീടിന്റെ മുറ്റമെല്ലാം മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളിലും അധികം ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ഇടമാണ് സിറ്റൗട്ട്. അതുകൊണ്ടുതന്നെ ഈയൊരു വീടിന് നല്ലൊരു സിറ്റൗട്ട് നൽകി സ്ഥലം ഭംഗി ആക്കിയിട്ടുണ്ട് . അവിടെ നൽകിയിട്ടുള്ള സ്റ്റേയേഴ്‌സ് കയറുമ്പോൾ പ്രധാന വാതിലിലേക്കാണ് എത്തിച്ചേരുക. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിട്രിഫൈഡ് ടൈലുകൾ പാകി ഫ്ളോറിങ് ചെയ്ത മനോഹരമായ ലിവിങ് ഏരിയയിലേക്ക് എത്തിച്ചേരുന്നു.
ഇവിടെ ഒരു ഭാഗം ലിവിങ് ഏരിയ ക്കും അതിന്റെ മറുവശം ഡൈനിങ് ഏരിയക്കുമുള്ള ഇടമായി സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ഒരു ചെറിയ ഡൈനിങ് ടേബിൾ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു.അതിനോട് ചേർന്ന് തന്നെയാണ് ഒരു വാഷ്ബേസിൻ എന്നിവയെല്ലാം സജ്ജീകരിച്ചു നൽകിയിട്ടുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്‌റൂമാണ് വീടിനുള്ളത്. ഇവിടെ തുണികളും മറ്റും അടുക്കിവയ്ക്കാനായി കബോർഡും നൽകിയിരിക്കുന്നു. പ്രത്യേക വാതിൽ നൽകാതെയാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഒരു ഓപ്പൺ കിച്ചൻ ആണ് . അടുക്കളയിൽ കൗണ്ടർ ടോപ്പ് എല്ലാം ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിരിക്കുന്നു.
ഇവിടെ മോഡേൺ രീതിയിൽ ഗ്യാസ് സ്റ്റൗ അറേഞ്ച് ചെയ്തിട്ടുണ്ട് . ഇവിടെയാണ് പാത്രങ്ങളെല്ലാം അടുക്കി വയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് 7മനോഹരമായി പണിതീർത്ത ഈയൊരു വീടിന്റെ നിർമ്മാണ ചിലവ് വെറും .5 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : Home Pictures