ആഡംബരം എന്ന ചിന്തകൾ ഒഴിവാക്കിയാൽ മനോഹരമായ വീട് പണിയാം!! വെറും 4 ലക്ഷം രൂപ മതി; സ്വന്തമായി ഒരു വീട് എന്നത് ഇനി സ്വപ്നമല്ല!! | Low Budget Home Build Just For 4 Lakh
Low Budget Home Build Just For 4 Lakh : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.എന്നാൽ കയ്യിലുള്ള തുക മാത്രം ഉപയോഗപ്പെടുത്തി അത്തരത്തിൽ ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.വളരെ കുറഞ്ഞ ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വീട്ടിലേക്ക് പ്രവേശിക്കുന്ന മുറ്റം മുഴുവൻ പൂഴി മണൽ നിറഞ്ഞതുകൊണ്ടുതന്നെ സ്വാഭാവികമായ ഒരു ഭംഗി വീടിന്റെ പുറംഭാഗത്ത് കാണാനായി സാധിക്കും. പഴയ ശൈലിയിലുള്ള വീടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണ ശൈലി. വീടിന്റെ മുൻവശത്തായി ചെറിയ ഒരു എലിവേഷൻ നൽകി ഭംഗിയാക്കിയിരിക്കുന്നു. എന്നാൽ അതിനായി വലിയ തുകയൊന്നും ചിലവഴിച്ചിട്ടില്ല. ട്രസ് വർക്ക് ചെയ്തു അതിനു മുകളിൽ ഷീറ്റ് പാകി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. വീടിന്റെ മുറ്റത്തോടു ചേർന്ന് തന്നെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രീതിയിൽ ദൈവങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഫ്ളോറിങ്ങിൽ റെഡ് ഓക്സൈഡ് ആണ് നൽകിയിട്ടുള്ളത്.
അവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്നത് മീഡിയം വലിപ്പത്തിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി സോഫയും,ടീവി യൂണിറ്റുമെല്ലാം വളരെ ഭംഗിയായി തന്നെ സജ്ജീകരിച്ചിരിക്കുന്നു. വീടിന്റെ നിർമ്മാണ ചിലവ് ചുരുക്കാനായി ട്രസ് വർക്ക് ചെയ്ത് ഓട് പാകിയാണ് വീടിന്റെ മേൽക്കൂര നിർമ്മിച്ചിട്ടുള്ളത്.
ചെറുതാണെന്ന് തോന്നുമെങ്കിലും മൂന്ന് ബെഡ്റൂമുകളോട് കൂടിയാണ് ഈയൊരു വീടിന്റെ നിർമ്മാണം. സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമായി ആവശ്യത്തിനുള്ള അലമാരകളും മറ്റും ഇവിടെ സജ്ജീകരിച്ചു നൽകിയിട്ടുമുണ്ട്. അത്യാവശ്യം എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. പാത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടം, ഉപകരണങ്ങൾ വക്കുന്നതിനുള്ള ഇടം എന്നിവക്കെല്ലാം പ്രത്യേക സ്ലാബുകൾ നൽകിയിരിക്കുന്നു. ഇത്തരത്തിൽ അത്യാവശ്യം എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി പണിതിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് നാല് ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI