സാധാരക്കാരന് അന്തിയുറങ്ങാൻ നല്ലത് ഇങ്ങനെ ഒരു വീടാണ്!! വെറും 10 ലക്ഷം രൂപയ്ക്ക് പണിയാവുന്ന ഉഗ്രൻ വീടും പ്ലാനും!! | Low Budget Home Built For 10 Lakh In 600 Sqft
Low Budget Home Built For 10 Lakh In 600 Sqft : വീട് ചെറുതാണെങ്കിലും മനോഹരമായും,ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടും നിർമ്മിക്കണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച ബഡ്ജറ്റിൽ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വീട് നിർമ്മിക്കുന്നതിന് മുൻപായി കൃത്യമായ ഒരു പ്ലാൻ ഉണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ വളരെ കുറഞ്ഞ സ്ക്വയർ ഫീറ്റിലും ഒരു വീട് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Low Budget Home Built For 10 Lakh In 600 Sqft
കുറഞ്ഞ ചിലവിൽ സ്ഥല പരിമിതിയെല്ലാം മനസ്സിലാക്കിക്കൊണ്ട് ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ നൽകിയിരിക്കുന്ന വീടിന്റെ പ്ലാൻ വളരെയധികം ഉപകാരപ്പെടുന്നതാണ്. അത്യാവശ്യം വിശാലമായ ഒരു മുറ്റം, അതിൽ ക്ലാഡിങ് സ്റ്റോണും പച്ചപ്പും നൽകി ആവശ്യമെങ്കിൽ മനോഹരമാക്കി എടുക്കാവുന്നതാണ്. മുറ്റത്തുനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് നൽകാവുന്നതാണ്. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയ നൽകിയിരിക്കുന്നു. കുറഞ്ഞ സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഒരു വീട് ആയതുകൊണ്ട് തന്നെ ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയക്ക് കൂടി ഇടം നൽകുന്നതാണ് കൂടുതൽ ഉചിതം.
രണ്ട് ബെഡ്റൂമുകളാണ് ഈയൊരു പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാവിയിൽ ഒരു ബെഡ്റൂം കൂടി നൽകാവുന്ന രീതിയിൽ വീടിനെ മാറ്റിയെടുക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ ഒരു കോമൺ ബാത്റൂം ഏരിയ കൂടി നൽകുകയാണെങ്കിൽ രണ്ട് ബെഡ്റൂമിനും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്യുകയാണെങ്കിൽ അത്യാവശ്യം വിശാലതയോടുകൂടി തന്നെ അടുക്കളക്കും ഇടം കണ്ടെത്താവുന്നതാണ്.
ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ സാധിക്കുന്ന രീതിയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് എന്നാൽ മോഡേൺ ശൈലി പിന്തുടർന്നുകൊണ്ട് നിർമ്മിക്കാവുന്ന ഒരു 600 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീടിന്റെ പ്ലാനാണ് ഇവിടെ വിശദമാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കാൻ ഏകദേശം 10 ലക്ഷം രൂപയുടെ അടുത്താണ് നിർമ്മാണ ചിലവ് വരിക. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാനായി സാധിക്കും.video credit : Geometrics Architecture Studio