വെറും രണ്ട് സെന്ററിൽ തീർത്ത ഒരു കുഞ്ഞു വിസ്മയം; ഒരു ചെറിയ കുടുംബത്തിന് ഇത് തന്നെ ധാരാളം; 2 ബെഡ്‌റൂമുള്ള വീട് കാണാം!! | Low Budget Home For 12 Lakh In 614 Sqft
Low Budget Home For 12 Lakh In 614 Sqft : മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ ഒരു വീട് നിർമ്മിക്കണമെങ്കിൽ അതിനൊത്ത പ്ലോട്ടും, കൃത്യമായ പ്ലാനിങ്ങും ആവശ്യമാണ്. മിക്കപ്പോഴും ഇവയിൽ ഏതെങ്കിലും ഒന്ന് പാളി പോയി കഴിഞ്ഞാൽ ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വീട് നിർമ്മാണം പൂർത്തിയാകുന്നത്. കൃത്യമായ പ്ലാനിങ്ങും, ബഡ്ജറ്റും ഉപയോഗപ്പെടുത്തി മനോഹരമായി നിർമിച്ച തിരുവിഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ചിന്നപ്പൻ എന്ന വ്യക്തിയുടെ മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വെറും രണ്ടു സെന്റ് സ്ഥലത്ത് 614 സ്ക്വയർ ഫീറ്റിലാണ് രണ്ട് ബെഡ്റൂമുകളും,എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു വീട് നിലനിൽക്കുന്നത്. വീടിന്റെ പുറം ഭാഗത്തുനിന്ന് നോക്കിയാൽ ഡിസൈനിൽ ഒരു കൊളോണിയൽ ശൈലി പിന്തുടരുന്നതായി കാണാനായി സാധിക്കും. മണ്ണിട്ട് വൃത്തിയാക്കിയ മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് പടിക്കെട്ടുകളിലേക്കാണ്. പടിക്കെട്ടുകൾ കടന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ മനോഹരമായി സജ്ജീകരിച്ച ടിവി യൂണിറ്റ് ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പതിയുന്നതാണ്.
ലിവിങ് ഏരിയയിൽ നിന്നും നേരെ മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു ചെറിയ വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. വാഷ് ഏരിയയുടെ വാളിൽ ഉപയോഗിച്ചിട്ടുള്ള മനോഹരമായ ടൈലുകൾ വീടിന്റെ ഹൈലൈറ്റുകളിൽ എടുത്തു പറയാവുന്ന തന്നെയാണ്. ഫ്ലോറിങ്ങിനായി വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ ഇരുവശത്തുമായി 2 ബെഡ് റൂമുകൾ നൽകിയിരിക്കുന്നു. വിശാലമായ വാർഡ്രോബുകളും കട്ടിലും നൽകിയിട്ടുള്ള ഈ രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.
ലിവിങ് ഏരിയയിൽ നിന്ന് തന്നെയാണ് കിച്ചണിലേക്ക് പ്രവേശിക്കുന്നത്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി കിച്ചണിലേക്ക് പ്രവേശിക്കാൻ ഒരു പ്രത്യേക ഡോർ നൽകിയിട്ടുണ്ട്. അടുക്കളയിൽ റെഡ്,വൈറ്റ് കോമ്പിനേഷനിലാണ് വാർഡ്രോബുകൾ ഒരുക്കിയിട്ടുള്ളത്. അടുക്കളയിലെ എടുത്തുപറയേണ്ട പ്രത്യേകതകളിൽ ഒന്ന് വാളിൽ പതിപ്പിച്ചിട്ടുള്ള പ്രത്യേക ടൈലുകൾ ആണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ മനോഹരമായി പണിതുയർത്തിയ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI