കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായി നിർമ്മിച്ച ഒരു ഭവനം!! 10 ലക്ഷത്തിൽ കോകെടുത്താൽ ഒരു രൂപ പോലും ആയില്ല; നിങ്ങൾ തന്നെ കണ്ടു നോക്ക്!! | Low Budget Premium Home For 10 Lakh Video
Low Budget Premium Home For 10 Lakh Video : വീട് ചെറുതാണെങ്കിലും അതിനകത്ത് ശാന്തിയും സമാധാനവും നിലനിർത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരുപാട് പണം മുടക്കി ആഡംബരങ്ങൾ നിറച്ച് വീട് പണിയുമ്പോൾ മിക്കപ്പോഴും അത് കട കെണിയിലാണ് എത്തിക്കുക. അതേസമയം അത്യാവശ്യ സൗകര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയും മനോഹരമായി ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വീടുകൾ നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈയൊരു മനോഹര വീട് പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനം വരുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മുറ്റത്തുനിന്നും പ്രവേശിക്കുന്ന ഭാഗത്തായി പ്രത്യേക ടെക്സ്ചറിൽ ഉള്ള ടൈലുകൾ ഉപയോഗപ്പെടുത്തി ഭിത്തികളും മറ്റും നിർമ്മിച്ചിരിക്കുന്നു. ഇവിടെ ഒരു ചെറിയ സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു ഡൈനിങ് ഏരിയ എന്നിവ അറേഞ്ച് ചെയ്ത് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ നാലുപേർക്ക് ഇരുന്നു കഴിക്കാവുന്ന രീതിയിൽ ഡൈനിങ് ടേബിളും ചെയറുകളും അറേഞ്ച് ചെയ്ത് നൽകിയിരിക്കുന്നു.
വായുവും വെളിച്ചവും നല്ല രീതിയിൽ പ്രവേശിക്കുന്ന രീതിയിലാണ് വീടിന്റെ രണ്ടു ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. ഇവിടെ തുണികളും മറ്റു സാധനങ്ങളുമെല്ലാം അടുക്കി വെക്കാനായി ആവശ്യത്തിന് റാക്കുകളും കൃത്യമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ കോർണർ സൈഡിൽ ആയാണ് ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ ആക്സസ് ലഭിക്കാനായി അത് സഹായിക്കുന്നു. വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ മനോഹരമായി തന്നെ അടുക്കളക്കും ഇടം കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിരിക്കുന്നു. അടുക്കളയിലെ പാത്രങ്ങളും മറ്റു സാധനങ്ങളും കൃത്യമായി സൂക്ഷിക്കാനായി ആവശ്യമുള്ള അത്രയും റാക്കുകളും ഈയൊരു ഭാഗത്ത് സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിരിക്കുന്ന വീടിന് ആകെ നിർമ്മാണ ചിലവായി വന്നിട്ടുള്ളത് പത്തുലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാനായി വീഡിയോ ക്ലിക്ക് ചെയ്യാവുന്നതാണ്. Video Credit : PADINJATTINI