കണ്ടവർ എല്ലാം ഞെട്ടി; പഴമയും പുതുമയും നിറച്ച ഒരു വീട്!! ചിലവ് ചുരുക്കി നവദമ്പതികൾ പണിത ഒരു വേറിട്ട വീട് കണ്ടോ!! | Low Budget Traditional Home Build For 14 Lakh
Low Budget Traditional Home Build For 14 Lakh : വീട് നിർമ്മിക്കുമ്പോൾ സൗകര്യങ്ങൾ നൽകാനായി ഇരുനില വീട് എന്ന സങ്കല്പത്തിലേക്ക് പോകേണ്ടതില്ല എന്ന് തെളിയിക്കുന്ന നിരവധി വീടുകൾ നമ്മുടെ നാട്ടിൽ കാണാനായി സാധിക്കും. അതും പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിക്കുന്ന അത്തരം വീടുകൾ കണ്ണിനു തന്നെ കുളിർമ നൽകുന്ന ഒരു കാഴ്ചയാണ്. അത്തരത്തിലുള്ള ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
വീടിന്റെ മേൽക്കൂരയിൽ നാടൻ ഓട് പാകിയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുപോലെ വീടിനകത്തേക്ക് നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കാനായി ജാളികൾ പതിച്ചതും ഈ വീടിന്റെ ഒരു പ്രത്യേകതയാണ്. മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ അതിഥികൾ വരുമ്പോൾ സ്വീകരിക്കാൻ ആവശ്യമായ ഇരിപ്പിടവും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.ലിവിങ് ഏരിയയുടെ കോർണർ സൈഡിൽ ആയാണ് ജാളികൾ നൽകിയിട്ടുള്ളത്.
മേൽക്കൂരയിൽ ഡബിൾ റൂഫ് ഹൈറ്റിൽ നാടൻ ഓട് പാകിയത് കൊണ്ട് തന്നെ വീടിനകത്തേക്ക് നല്ല രീതിയിൽ തണുപ്പും, വായു സഞ്ചാരവും ലഭിക്കുന്നതാണ്. ലിവിങ് ഏരിയയിൽ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി ഒരു ഡൈനിങ് ഏരിയ, കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം എന്നിവ നൽകിയിരിക്കുന്നു. ഇവിടെത്തന്നെ ഒരു വാഷ്ബേസിനും നൽകിയിട്ടുണ്ട്. വർക്കേരിയയിലാണ് അടുക്കള ആവശ്യങ്ങൾക്കുള്ള കാര്യങ്ങളെല്ലാം വിശദമായി സജ്ജീകരിച്ചു നൽകിയിട്ടുള്ളത്.
രണ്ടു ബെഡ്റൂമുകളാണ് വീടിന് ഉള്ളത്. രണ്ടു ബെഡ്റൂമുകൾക്കും കൂടി ഒരു കോമൺ ടോയ്ലറ്റ് എന്നത് രീതിയിലാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി പണിത ഈ ഒരു ഒറ്റ നില വീടിന്റെ പേര് കൈലാസം എന്നതാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : come on everybody