ചിലവ് കുറഞ്ഞതാ..സാധാരണക്കാർക്ക് ഇത് മാതൃകയാക്കാം!! 4 സെന്റിൽ വെറും കുറഞ്ഞ ചിലവിൽ പണി കഴിഞ്ഞ ഒരു ആധുനിക വീട് കാണാം!! | Modern Contemporary Home In 4 Cent

0

Modern Contemporary Home In 4 Cent Details

Modern Contemporary Home In 4 Cent : 33 ലക്ഷം രൂപയ്ക്ക് ചിലവാക്കി നാല് സെന്റിൽ 1300 സ്‌ക്വയർ ഫീറ്റിൽ പണിത ഒരു അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കോട്ടയം ജില്ലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതിഗംഭീരമായി ഡിസൈൻ ചെയ്ത ഈ വീട് ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്നതാണ്. ഇതേ ഡിസൈൻ ഉള്ള വീട് ഇതിലും ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കുന്നതാണ്. പുറമെ നിന്ന് വീട് കാണുമ്പോൾ തന്നെ ഏകദേശം രണ്ടായിരം സ്‌ക്വയർ ഫിറ്റാണ് അനുഭവപ്പെടുന്നത്. അത്രേയും വിശാലമായ രീതിയിലാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം എന്നത് എലിവേഷൻ തന്നെയാണ്. മഡ് നിറത്തിൽ സിമന്റ് ടെക്സ്റ്റ്ർ വർക്കുകൾ ചുവരുകളിൽ നമ്മൾക്ക് കാണാൻ സാധിക്കും.പ്രധാനമായും ഗ്രേ പെയിന്റും, വൈറ്റ് പെയിന്റുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

Modern Contemporary Home In 4 Cent Exterior

മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺസ്, അതിന്റെ ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസം നല്കിട്ടുള്ളത് കാണാൻ കഴിയും.ചുറ്റും ചെടികൾ ഉള്ളതിനാൽ പച്ചപ്പിന്റെ ഭംഗി എടുത്തു കാണിക്കുന്നുണ്ട്. ഒരു ഇൻഡസ്ട്രിയൽ പൈപ്പിലാണ് കാർ പോർച്ച് ചെയ്തിരിക്കുന്നത്. മനോഹരമായ സീലിംഗ് വർക്കും നമ്മൾക്ക് കാണാം. സീലിങ്ങിൽ പാനൽ ലൈറ്റുകൾ നല്കിട്ടുള്ളതിനാൽ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നുണ്ട്. ചെറിയ സിറ്റ്ഔട്ട് വീടിനു നൽകിരിക്കുന്നത്. ഇരിപ്പിടത്തിനായി രണ്ട് കസേരയും കാണാം. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ കൊടുത്തിരിക്കുന്നത്. ചെടികൾക്ക് പ്രാധാന്യം നൽകി കൊണ്ട് വിലയേറിയ ചെടികൾ നമ്മൾക്ക് ഇവിടെ കാണാൻ കഴിയും. കൂടാതെ മൂന്ന് പാളികൾ അടങ്ങിയ ഒരു ജാലകവും സിറ്റ്ഔട്ടും നല്കിട്ടുണ്ട്. രണ്ട് ഡോറുകൾ അടങ്ങുന്ന പ്രധാന വാതിൽ തേക്കിൻ തടിയിലാണ് നിർമ്മിച്ചത്.

 Modern Contemporary Home In 4 Cent
Modern Contemporary Home In 4 Cent

Modern Contemporary Home In 4 Cent Interior

പ്രധാന വാതിൽ തുറന്ന് ചെറിയ ലിവിങ് ഏരിയയായിട്ടാണ് ഡിസൈൻ ചെയ്തിട്ടുളളത്. ഈയൊരു ലിവിങ് ഏരിയയിൽ തന്നെ പൂജ സ്പേസം, ടീവി യൂണിറ്റും തുടങ്ങിയവ കാണാം. ടീവി യൂണിറ്റിൽ തന്നെ നല്ലൊരു പാനൽ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാൻ കഴിയും. ടീവിയുടെ താഴെയായിട്ട് തന്നെ അത്യാവശ്യം സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നത് കാണാം. ഇരിപ്പിടത്തിനായി സോഫയും, വീടിന്റെ ഉള്ളിലേക്ക് ആവശ്യത്തിലധികം വെളിച്ചവും, കാറ്റും കടക്കാൻ വേണ്ടി ജാലകങ്ങളും, ജിപ്സം വർക്കിൽ ചെയ്ത മനോഹരമായ സീലിങ് തുടങ്ങിയവയെല്ലാം ലിവിങ് ഹാളിൽ കാണാൻ സാധിക്കും. വീട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച ഡൈനിങ് വിത്ത് ഓപ്പൺ അടുക്കളയാണ്. ഇപ്പോൾ മിക്ക മോഡേൺ വീടുകളിലും ഈയൊരു ഡിസൈനാണ് എല്ലാവരും കൊണ്ട് വരാൻ ശ്രെമിക്കുന്നത്.

വളരെ മനോഹരമായിട്ട് തന്നെ ഈയൊരു ഏരിയ ഡിസൈൻ ചെയ്തിട്ടുണ്ട്. യാതൊരു തടസ്സങ്ങൾ ഇല്ലാതെ ആറ് പേർക്ക് ഇരുന്ന് സുഖകരമായി കഴിക്കാൻ കഴിയുന്ന ഒരു ഡൈനിങ് മേശ കൊടുത്തിട്ടുണ്ട്. ഡൈനിങ് മേശയുടെ അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് കൊടുത്തിരിക്കുന്നത് കാണാം. കോർണർ രീതിയിലാണ് വാഷ് ബേസ് യൂണിറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു ഡിസൈനറുടെ എല്ലാ കഴിവുകളും ഈ വീട്ടിലെ ഓരോ ഭാഗത്ത് കാണാൻ കഴിയും. ചെറിയ സ്പേസിലാണ് അടുക്കള വന്നിട്ടുള്ളത്. ചെറിയ സ്‌ക്വയർ ഫീറ്റിൽ വീട് നിർമ്മിക്കുമ്പോൾ ചില സമയങ്ങളിൽ അടുക്കളയുടെ സൈസ് നമ്മൾക്ക് വിശാലമാക്കാൻ സാധിക്കാറില്ല. ആയൊരു കുറവ് നിരത്താൻ ഓപ്പൺ അടുക്കള കൊടുക്കുന്നതായിരിക്കും ഏറെ നല്ലത്.

ഇത്തരം ഡിസൈനിലൂടെ വിശാലത അനുഭവിച്ചു അറിയുവാൻ കഴിയും. കൂടാതെ ഇത്തരം ഓപ്പൺ കിച്ചനുകൾ വീടിനു കൂടുതൽ ഭംഗി പകർന്നു നൽകാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് കൌണ്ടറിന്റെ മുകളിലായി നല്ലൊരു വുഡൻ ടച്ചിൽ വരുന്ന മനോഹരമായ ഫ്രെയിം വർക്ക് കാണാം. ആവശ്യത്തിലേറെ സൗകര്യങ്ങളാണ് അടുക്കളയിലുള്ളത്. സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഒരുപാട് കബോർഡ് വർക്കുകൾ നൽകിയിട്ടുണ്ട് . അടുക്കളയിൽ വുഡൻ ടച്ച് വരുന്ന ടൈൽസാണ് ഉപയോഗിച്ചിട്ടുള്ളത്. നീല, വെള്ള കോമ്പിനേഷനിൽ വരുന്ന നിറം അടുക്കളയെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. Video Credit : REALITY _One

Read also : ചെറിയ ചിലവും വലിയ വീടും!! സാധാരണക്കാർക്കും ഇനി മോഡേൺ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം; വീഡിയോ കണ്ട് നോക്കു!! | 2050 Sqft Modern Home Built For 25 Lakh

രാജകീയ പ്രൗഢിയും ചുരുങ്ങിയ ചിലവും!! ഇത് ആരും കൊതിക്കുന്ന ലാളിത്യം ഉള്ള വീട്; കണ്ടു നോക്കാം വീടിന്റെ വിശേഷം!! | 1450 Sqft Modern Home Bulit In 12 Cent

Leave A Reply

Your email address will not be published.