ചിലവ് കുറഞ്ഞ മോഡേൺ വീട് ആണോ ആഗ്രഹം!! വെറും 5 സെന്റിൽ പണി കഴിഞ്ഞ 17 ലക്ഷം രൂപയുടെ വീട് കാണാം!! | Modern Home In 5 Cent For 17 Lakh

0

Modern Home In 5 Cent For 17 Lakh Details

Modern Home In 5 Cent For 17 Lakh : 1200 സ്‌ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് രണ്ട് കിടപ്പ് മുറി അടങ്ങിയ മനോഹരമായ ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ അടുത്തറിയാൻ പോകുന്നത്. ഏകദേശം 17 ലക്ഷം രൂപയാണ് ഈയൊരു വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത്. സാധാരണകാർക്ക് താങ്ങാവുന്ന വിലയായത് കൊണ്ട് തന്നെ ആർക്കും ഈയൊരു വീടിന്റെ ഡിസൈൻ , കൺസ്ട്രക്ഷൻ മാതൃകയാക്കാൻ കഴിയുന്നതാണ്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ നിർമാണം. ഓരോ ഭാഗവും വളരെ ഭംഗിയേറിയ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇന്റീരിയർ അതുപോലെ പുറമെയും ഒട്ടേറെ സവിശേഷതകളാണ് ഉള്ളത്. എന്തൊക്കെ സവിശേഷതകൾ ഉണ്ടാവുമെന്ന് നോക്കാം.

Modern Home In 5 Cent For 17 Lakh Exterior

1000 സ്‌ക്വയർ ഫീറ്റിൽ വീട് പണിതെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 16 ലക്ഷം രൂപയ്ക്ക് പണിത് കൊടുക്കാൻ ഈയൊരു കൺസ്ട്രക്ഷൻ ടീമിന് കഴിയുമെന്നതാണ്. ഒരു മോഡേൺ സ്റ്റൈലിലാണ് വീടിന്റെ മുഴുവൻ നിർമാണം. രണ്ട് നിലയായിട്ടാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറമെയുള്ള ചുവരുകളിൽ ക്ലാഡിങ് സ്റ്റോൺ ടച്ച് ലഭ്യമാകാൻ വേണ്ടി അതേ രീതിയിൽ വരുന്ന ടൈലാണ് ഒട്ടിച്ചിരിക്കുന്നത്. ജാലകങ്ങളിലേക്ക് വരുമ്പോൾ ഏറ്റവും ചിലവ് കുറച്ച് എന്നാൽ കാഴ്ചയിൽ അതിഗംഭീരമായ ഫാബ്രിക്കേഷൻ അലുമനിയത്തിൽ പണിത ജാലകമാണ് നല്കിരിക്കുന്നത്.

Modern Home In 5 Cent For 17 Lakh
Modern Home In 5 Cent For 17 Lakh

ഗ്രൗണ്ട് ഫ്ലോറിൽ ഒരു കിടപ്പ് മുറിയും, ഫസ്റ്റ് ഫ്ലോറിൽ മറ്റൊരു കിടപ്പ് മുറിയുമാണ് വരുന്നത്. സാധാരണ ഇത്തരം ചെറിയ വീടുകളിൽ ഫസ്റ്റ് ഫ്ലോറിൽ കിടപ്പ് മുറികൾ പണിയാറില്ല. എന്നാൽ ഈയൊരു വീട്ടിൽ മുറിയുടെ കാഴ്ച നമ്മൾക്ക് കാണാൻ സാധിക്കും. കുറച്ച് കൂടി ആകർഷകരമായി തോന്നുന്നത് സിറ്റ്ഔട്ട് തന്നെയാണ്. അതിനുള്ള പ്രധാന കാരണം സിറ്റ്ഔട്ടിൽ കൊടുത്തിരിക്കുന്ന പച്ച നിറമാണ്. മുന്നിലുള്ള ചെടിയും, ബ്ലാക്ക് നിറങ്ങളുമായി വീട്ടിലെ ഉള്ളിൽ ഉപയോഗിച്ചിരിക്കുന്ന പച്ച നിറം ഏറെ കോംബോയാവുന്നുണ്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Modern Home In 5 Cent For 17 Lakh Interior

ഒരു ഡിസൈനർ അല്ലെങ്കിൽ ഒരു എഞ്ചിനീയരുടെ എല്ലാ കഴിവും ഈയൊരു വീട്ടിൽ കാണാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. സാധാരണ വാതിലാണ് പ്രധാന വാതിലിനു വേണ്ടി തയ്യാറാക്കിട്ടുള്ളത്. ആദ്യം തന്നെ ഒരു പാസ്സേജിലേക്കാണ് കയറി വരുന്നത്. വലത് ഭാഗത്തായിട്ടാണ് ലിവിങ് ഏരിയ വരുന്നത്. ലിവിങ് ഏരിയയിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ കസ്റ്റമൈസ്‌ഡാണ്. ചിലവ് കുറയ്ക്കാൻ ഈയൊരു വഴി ഏറെ പ്രയോജനപ്പെടുത്താം. അതുപോലെ തന്നെ വില കുറഞ്ഞ കാർപെട്ടും ഫ്ലോറിൽ വിരിച്ചിട്ടുണ്ട്. കൂടാതെ മനോഹരമായ കോർട്ടിയാർഡുകളും നമ്മൾക്ക് കാണാൻ കഴിയും. 17 ലക്ഷം രൂപയ്ക്ക് പണിത വീട്ടിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഇതുപോലെയുള്ള കോർട്ടിയാർഡുകൾ ചിലവ് കുറച്ചു പണിയാൻ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് ഈ വീട്ടിലെ കോർട്ടിയാർഡുകൾ. നാച്ചുറൽ ചെടിയും, ഇരിപ്പിടത്തിനുള്ള സംവിധാനവും ഈ കോർട്ടിയാർഡുകൾ കാണാൻ സാധിക്കും.

മനോഹരമായ കാഴ്ചകൾ ഉള്ള മറ്റൊരിടമാണ് ഡൈനിങ് ഹാൾ. വളരെ കുറഞ്ഞ ഹൈറ്റിലാണ് ഡൈനിങ് ഹാൾ ചെയ്തിരിക്കുന്നത്. എന്നാൽ ഈയൊരു ഏരിയയിൽ നല്ല രീതിയിൽ ചിലവ്‌ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സത്യം. ഈയൊരു ഡൈനിങ് ഹാളിന്റെ തൊട്ട് മുകളിലായിട്ടാണ് ഫസ്റ്റ് ഫ്ലോറിലെ കിടപ്പ് മുറി വരുന്നത്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് മേശയും ഇരിപ്പിടവുമാണ് ഡൈനിങ് ഹാളിൽ ഒരുക്കിട്ടുള്ളത്. ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച വരുത്താൻ സമ്മതിച്ചിട്ടില്ല. തേക്കിലാണ് ഡൈനിങ് മേശയും വരുന്നത്. ആയൊരു ഗുണമേന്മ ഡൈനിങ് മേശയിൽ കാണാൻ കഴിയും. അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് വരുന്നത്. മറ്റ് വീടുകളിൽ നിന്ന് നോക്കുമ്പോൾ വളരെ ചെറിയ സൈസിലാണ് വാഷ് ബേസ് യൂണിറ്റ് തയ്യാറാക്കിട്ടുള്ളത്. സാധാരണ വാൾ പേപ്പറാണ് ചുവരുകളിൽ കൊടുത്തിട്ടുള്ളത്. കൂടുതൽ വിഷേശങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. Video Credit : REALITY _One

Read Also : സ്ഥല പരിമിതി ഇനിയൊരു പ്രശ്നമല്ല!! വെറും 6 സെന്റിൽ നിർമ്മിച്ച മാജിക്കൽ വീട്!! ഈ സ്വപ്ന ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം!! | 2500 Sqft Modern Home In 6 Cent

Leave A Reply

Your email address will not be published.