വീടിന്റെ ഭംഗി കൂട്ടാൻ മെറ്റൽ സ്റ്റേർസ് ചെയ്ത് നോക്കാം!! ഇന്റീരിയർ ഭംഗി ഇരട്ടിയാക്കാൻ ഇത് സഹായിക്കും!! | Modern Metal Stairs Idea
Modern Metal Stairs Idea : ഒരു പുതിയ വീട് പണിയാൻ അഗ്രഹിക്കുന്നവർ അവരുടെ ഇന്റീരിയർ ആൻഡ് എസ്റ്റീരിയർ ഡിസൈനുകൾ ഒരുപാട് ചിന്തിച്ചിട്ട് മാത്രമേ നടപ്പിലാക്കാറുള്ളു. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഇന്റീരിയർ വർക്കുകൾക്കാണ്. സാധാരണക്കാർ എപ്പോഴും ചുരുങ്ങിയ ചിലവിൽ എങ്ങനെ നല്ലൊരു ഇന്റീരിയർ ഡിസൈൻ സ്വന്തമാക്കാൻ കഴിയുമെന്ന് നോക്കി നടക്കുന്നവരാണ്. അത്തരത്തിൽ ഇന്റീരിയർ ഡിസൈന്റെ ഒരു വലിയ ഭാഗം തന്നെയാൻ സ്റ്റെയർ കേസുകൾ അല്ലെങ്കിൽ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ. വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഇന്റീരിയർ ഭാഗം തന്നെയാണ്. സ്റ്റെയർ പണിയുമ്പോൾ ഒരുപാട് കാര്യങ്ങളാണ് ശ്രെദ്ധിക്കേണ്ടത്.
Modern Metal Stairs Idea Details
ഇത്തരം മികച്ച രീതിയിൽ പണിതെടുക്കാൻ കഴിയുന്ന ഗംഭീര ടീമിനെയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. അപ്‌കോ സ്റ്റീൽ എന്നാണ് ഈയൊരു ടീമിന്റെ പേര്. മലപ്പുറം കോട്ടക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വീടിന്റെ മനോഹരമായ ഇന്റീരിയർ ഡിസൈനുകളാണ് നോക്കാൻ പോകുന്നത്.
ഈ വീട്ടിൽ കാണുന്ന സ്റ്റെയറുകൾ മുഴുവൻ പണിതിരിക്കുന്നത് മെറ്റലിലാണ്. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായ സ്റ്റയർ ഡിസൈനാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന രീതിയിലാണ് സ്റ്റെയർ കേസുകളുടെ നിർമാണ രീതി.
വളരെ ഭംഗിയിൽ തന്നെയാണ് ഇവ ഒരുക്കിട്ടുള്ളത്. വ്യത്യസ്തമായ സ്റ്റെയർ കേസ് എന്നാണ് വീട്ടുടമസ്ഥന്റെ പ്രധാന ആവശ്യം. പൂർണമായും ഉടമസ്ഥന്റെ ആവശ്യ പ്രകാരമാണ് സ്റ്റെയർ കേസ് ഈ ടീം കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം ഈയൊരു വീട് പണി അവസാനിക്കാറായപ്പോളാണ് സ്റ്റെയർ കേസ് ഡിസൈൻ ചെയ്യാനുള്ള ആവശ്യമായി എത്തുന്നത്. എന്നാൽ ഇത്ര വൈകിട്ടും വളരെ മനോഹരമായിട്ടാണ് ഇവ ഡിസൈനർസ് കൈകാര്യം ചെയ്തിട്ടുള്ളത്. മഹാഗണി തടിയിലാണ് സ്റ്റെയർ കേസിന്റെ പടികൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പുറമെ നിന്ന് നോക്കുമ്പോൾ മുഴുവൻ തടിയിൽ നിർമ്മിച്ചതാനെന്ന് തോന്നും. ലാൻഡിങ് ഏരിയയിൽ അത്യാവശ്യം സ്പേസ് കൊടുത്തിട്ടുണ്ട്.
ഏകദേശം 110 സെന്റിമീറ്റർ സൈസാണ് ഇവിടെ വരുന്നത്. ഒരുപാട് വർഷത്തെ എക്സ്പീരിയൻസുള്ള ഒരു ടീമാണ് ഈയൊരു സ്റ്റെയർ കേസ് ഡിസൈൻ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ ചിലവിൽ ഇങ്ങനെയൊരു പടികൾ ഇനി നിങ്ങളുടെ വീടുകളിൽ സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. മഹാഗണിയിലാണ് ഈ സ്റ്റെയർ കേസിന്റെ ഹാൻഡ് റെയിൽ വരുന്നത്. അതിനോട് ചേർന്ന് തന്നെ ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്. പടികൾ കയറി വരുമ്പോൾ തന്നെ ഒരു പ്രൊഫഷണൽ ലുക്ക് ഓരോ വെക്തികൾക്കും അനുഭവപ്പെടും. പല തരത്തിലുള്ള ഹാൻഡ്റെയിൽ ഡിസൈനുകൾ നിങ്ങൾക്ക് ആവശ്യമെങ്കിൽ തീർച്ചയായും ഈയൊരു ഡിസൈൻ ടീമിനെ ബന്ധപ്പെടുക. ഏത് ഡിസൈനിൽ വേണമെങ്കിലും നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ഇത്തരം സ്റ്റെയർ കേസുകൾ നിർമ്മിക്കാൻ സാധിക്കും. വീടിന്റെ ഇന്റീരിയർ ഡിസൈനൊത്ത സ്റ്റെയർ കേസാണ് നല്കിട്ടുള്ളത്. അതുകൊണ്ട് ഇന്റീരിയരുടെ പ്രധാന ഭംഗിയിൽ ഇവയും ഉൾപ്പെടുന്നു.
സ്റ്റെയർ കേസുകൾ നിർമ്മിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമായ ഒന്നാണ് റൈസർ. പടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എന്നതിനെയാണ് റൈസർ എന്ന് വിളിക്കപ്പെടുന്നത്. സാധാരണഗതിയിൽ പതിനഞ്ച് മുതൽ പതിനേഴ് സെന്റിമീറ്റർ സൈസാണ് വരേണ്ടത്. കൂടാതെ എല്ലാ പടികളിലും ഒരുപോലെ കൊടുക്കാൻ ശ്രെമിക്കുക. നല്ല രീതിയിൽ ഹോം വർക്ക് ചെയ്തിട്ടാണ് ഡിസൈനർസ് ഇത്തരം പണികളിലേക്ക് ഇറങ്ങി തിരിക്കുന്നത്. സാധാരണകാർക്ക് ഇത്തരം സ്റ്റെയർ കേസുകൾ തങ്ങളുടെ വീടുകളിൽ പണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതുപോലെയുള്ള ഡിസൈനുകൾ തീർച്ചയായും മാതൃകയാക്കാൻ ശ്രെമിക്കുക. കൂടാതെ നിങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ ഇതുപോലെയുള്ള പടികൾ നിർമ്മിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രേത്യേകത. കൂടുതൽ വിശേഷങ്ങൾക്കും മനോഹരമായ കാഴ്ചകൾക്കും ഈ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : REALITY _One