നാലുകെട്ടിന്റെ പഴമ നിറച്ച് ഒരു മനോഹര വീട്!! ഓടിട്ട വരാന്തയും നടുമുറ്റവും തുറന്ന അടുക്കളയും; കണ്ടു വരാം പുത്തൻ വീട്!! | Naalukettu Veed Built In 15 Cent Home Video
Naalukettu Veed Built In 15 Cent Home Video : കാലം എത്രയൊക്കെ മുന്നോട്ടു സഞ്ചരിച്ചാലും പഴയകാല നാലുകെട്ട് വീടുകളോടുള്ള പ്രിയം മലയാളികൾക്ക് ഒട്ടും കുറയുന്നില്ല. അതുകൊണ്ടുതന്നെ പഴമയും പുതുമയും ഒത്തിണക്കി കൊണ്ടുള്ള കണ്ടംപററി സ്റ്റൈൽ വീടുകളോട് മലയാളികൾക്ക് വളരെയധികം ഇഷ്ടവുമുണ്ട്. അത്തരത്തിൽ പന്തളത്ത് നിർമ്മിച്ചിട്ടുള്ള വിനോദ് കുമാർ എന്ന വ്യക്തിയുടെ വീടിനെപ്പറ്റി കൂടുതൽ അറിഞ്ഞിരിക്കാം.മുറ്റത്തൊട് ചേർന്ന് നീണ്ടു കിടക്കുന്ന വരാന്തയിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തോട്ട് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു ടിവി ഏരിയ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്.
ഇവിടെ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു ഇരിപ്പിടവും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. അവിടെ നിന്നും നേരെ മുന്നിലോട്ട് പോകുമ്പോൾ എല്ലാവരുടെയും മനം കവരുന്ന രീതിയിൽ ഒരു ചെറിയ നടുമുറ്റമാണ് സജ്ജീകരിച്ചു നൽകിയിരിക്കുന്നത്. അതിന്റെ മുകൾഭാഗം ടഫൻഡ് ഗ്ലാസ് ഉപയോഗിച്ചാണ് നൽകിയിരിക്കുന്നത്. നടുമുറ്റത്ത് നിന്നും വലത്തോട്ട് രണ്ടു ബെഡ്റൂമുകളും ഇടത്തോട്ട് ഒരു പൂജാമുറിയും, മറ്റൊരു ബെഡ്റൂമും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് എല്ലാ ബെഡ്റൂമുകളും നൽകിയിട്ടുള്ളത്.
കൂടാതെ സാധനങ്ങളും മറ്റും സൂക്ഷിക്കാനായി വാർഡ്രോബുകളും കൃത്യമായി തന്നെ ഇവിടെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഇടതുഭാഗത്തുള്ള രണ്ട് ബെഡ്റൂമുകൾക്കും ഇടയിലായി ഒരു കോമൺ ടോയിലറ്റ് കൂടി നൽകിയിട്ടുണ്ട്. ഒരു ബെഡ്റൂമിനോട് ചേർന്ന് മാത്രമാണ് അറ്റാച്ചഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നത്. നടുമുറ്റത്ത് നിന്ന് നേരെ മുൻപോട്ട് പോകുമ്പോഴാണ് ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെ ഒരു വാഷ്ബേസിനും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ സൈഡ് ഭാഗത്തിലൂടെ ഒരു സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നു. കോണി പടിയുടെ അടിഭാഗം മനോഹരമായി ഷോ പീസുകൾ വയ്ക്കാനുള്ള ഇടമായി സെറ്റ് ചെയ്തിരിക്കുന്നു .
ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്ത് നിന്നും മുന്നോട്ടു നടന്നെത്തുന്നത് മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയിലേക്കാണ്. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടി തന്നെ നൽകിയിട്ടുള്ള അടുക്കളയോട് ചേർന്ന് തന്നെ വിറകടുപ്പോട് കൂടിയ മറ്റൊരു അടുക്കളയ്ക്ക് കൂടി സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ മേൽക്കൂര നിർമ്മിക്കാനായി നാടൻ ഓടാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ളോറിങ്ങിൽ വിട്രിഫൈഡ് ടൈലുകളാണ് പാകിയിട്ടുള്ളത്. ഇത്തരത്തിൽ പഴമയും പുതുമയും ഒത്തിണക്കി നിർമ്മിച്ച ദേവയാനം എന്ന വീടിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. Video credit : PADINJATTINI