പ്രകൃതിയോട് ഇണങ്ങിയ അതിവിശാലമായ ഭവനം!! കേരള തനിമയിൽ പണി കഴിഞ്ഞ ഒരു മോഡേൺ ട്രഡീഷണൽ വീട് കാണാം!! | Resort Model Traditional Home
Resort Model Traditional Home Details
Resort Model Traditional Home : കേരളത്തിലെ ഒട്ടുമിക്ക പേർക്കും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഉള്ളവർ ജീവിതത്തിൽ ഒരിക്കൽ വീട് വെക്കുമ്പോൾ തീർച്ചയായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഡിസൈനുകളും, വീടിന്റെ പ്ലാനുകളുമായിരിക്കും സ്വീകരിക്കുണ്ടാവുക. അത്തരത്തിൽ ഡിസൈനും, പ്ലാനും തേടി നടക്കുന്നവർക്ക് കണ്ണ് അടച്ച് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. ഒരുപാട് വിശേഷങ്ങളും സുന്ദരമായ കാഴ്ചകളുമാണ് ഈയൊരു വീട് സമ്മാനിക്കുന്നത്. പുറമെ നിന്ന് വീട് നോക്കുന്ന ഒരു വ്യക്തിയ്ക്ക് മികച്ച അനുഭൂതിയായിരിക്കും ലഭിക്കുണ്ടാവുക. റൂഫിൽ പാകിരിക്കുന്ന ഓടുകൾ, വീട്ടിൽ ഉപയോഗിച്ചിട്ടുള്ള പല എലെമെന്റ്സ് നമ്മെ പഴയ കാലങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വീടിന്റെ ചുറ്റും നല്ല രീതിയിൽ ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
Resort Model Traditional Home Exterior
വീടിനെ കൂടുതൽ മനോഹരമാക്കനും പച്ചപ്പിന്റെ ഭംഗി എടുത്തു കാണിക്കുന്ന ഒരിടമാണെന്ന് പറയാം. വില കൂടിയ ബാംഗ്ലൂർ സ്റ്റോൺസാണ് ലാൻഡ്സ്‌കേപ്പിൽ വിരിച്ചിട്ടുള്ളത്. ഒരു റിസോർട്ടിൽ പോയതിന്റെ അനുഭവമായിരിക്കും ഈ വീട് കണ്ടറിയുന്നവർക്ക് ലഭിക്കുണ്ടാവുക. പുറമെ നിന്ന് നോക്കുമ്പോൾ ഫസ്റ്റ് ഫ്ലോർ തോന്നുന്നുവെങ്കിലും യഥാർത്ഥത്തിൽ ഗ്രൗണ്ട് ഫ്ലോർ മാത്രമാണ് ഈയൊരു വീടിനുള്ളത്. സാധാരണ റൂഫ് ടൈലും, ഓടും ഉപയോഗിച്ചാണ് കാർ പോർച്ച് ഡിസൈൻ ചെയ്‌തിട്ടുള്ളത്. ഏകദേശം രണ്ട് വലിയ വാഹനങ്ങൾ നിർത്തിടാനുള്ള ഇടം ഈയൊരു പോർച്ചിയുണ്ടെന്നതാണ് സത്യം. മൂന്ന് കിടപ്പ് മുറികളാണ് വീട്ടിൽ വരുന്നത്.
ഒരു മുറിയുടെ ചുവരുകളിൽ നൽകിയിട്ടുള്ളത് കരിങ്കല്ല് ആണ്. ഇതേ ഡിസൈൻ തന്നെയായിരിക്കും ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ ഓരോ മുറികളിൽ കാണാൻ കഴിയുന്നത്. വീതി കൂടിയ ഒരു സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ക്രെമീകരിച്ചിട്ടുള്ളത്. സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ നല്ല അനുഭൂതി ലഭ്യമാകുവാൻ വേണ്ടി വാട്ടർബോഡി സജ്ജീകരിച്ചിട്ടുള്ളത് കാണാൻ സാധിക്കും. ചൂടിനെ തടയാൻ വേണ്ടി സിറ്റ്ഔട്ടിൽ തന്നെ കരിങ്കല്ല് കൊണ്ടുള്ള ചുവര് കൊടുത്തിരിക്കുന്നത് കാണാം.
Resort Model Traditional Home Interior
പ്രധാന വാതിലൂടെ കടന്ന് എത്തി ചേരുന്നത് ഫോയർ സ്പേസിലേക്കാണ്. ഈയൊരു സ്പേസിന്റെ ഇടത് ഭാഗത്ത് ലിവിങ് സ്പേസും വലത് ഭാഗത്ത് കോർട്ടിയാർഡുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാൾ ക്രെമീകരിച്ചിട്ടുള്ളത്. ഇന്റീരിയർ ഡിസൈൻ അടക്കം എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഡബിൾ ഹൈറ്റിലാണ് ലിവിങ് ഹാൾ നിർമ്മിച്ചിട്ടുള്ളത്. അതിനാൽ തന്നെ നല്ല തണുപ്പും ലഭിക്കുന്നുത് അറിയാൻ കഴിയും. ലിവിങ് ഹാളിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നും വരുന്ന പ്രകൃതിദത്തമായ വെളിച്ചം ലഭ്യമാകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത്തരം സംവിധാനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള ഉത്പനങ്ങളും കാണാം.
ടീവി യൂണിറ്റ്, ഇരിപ്പടത്തിനായി കസ്റ്റമൈസ് ചെയ്തെടുത്ത സോഫ തുടങ്ങിയവ കാണാം. മിനിമൽ സ്പെസിലാണ് ഡൈനിങ് ഹാൾ ഒരുക്കിട്ടുള്ളത്. മിനിമൽ സ്പേസാണെങ്കിലും ഏകദേശം എട്ട് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സംവിധാനത്തിലാണ് ഡൈനിങ് മമേശയും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ളത്. ഡൈനിങ് ഏരിയയിലും ഒരു ഓപ്പൺ പാഷിയോ ഡിസൈൻ കാണാം. ജിപ്സത്തിലാണ് സീലിംഗ് വർക്ക് വരുന്നത്. മാർബിൾ ഫിനിഷിൽ വരുന്ന ടൈൽസാണ് ഫ്ലോറിൽ വിരിച്ചിട്ടുള്ളത്. കൂടാതെ പല നിറങ്ങളിൽ വരുന്ന പ്രേത്യേക സ്റ്റോറേജ് സംവിധാനവും കാണാം.
വീട്ടിലുള്ളവർക്ക് വളരെ ഉപകാരപ്രദമായിട്ടാണ് ഈയൊരു സ്റ്റോറേജ് ഏരിയ നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മധ്യഭാഗത്ത് വലിയയൊരു പാഷിയോ സജ്ജീകരിച്ചിട്ടുള്ളതെന്നതാണ് മറ്റൊരു ശ്രെദ്ധയമായ കാര്യം. കോർട്ടിയാർഡും, വാട്ടർ ബോഡിയും തുടങ്ങിയവയെല്ലാം അടങ്ങിയ ഒരു പാഷിയോ ആണെന്ന് നമ്മൾക്ക് പറയാം. കൂടാതെ പച്ചപ്പിനു വേണ്ടി ഒരുപാട് ചെടികളാണ് ഈയൊരു ഇടത്തിൽ ഒരുക്കിട്ടുള്ളത്. ഇരിപ്പിടത്തിനായി രണ്ട് കസേരകളും, ടീപ്പോയും നമ്മൾക്ക് കാണാം. ഒട്ടേറെ ഡിസൈനുകളും സംവിധാനങ്ങളുമാണ് വീടിന്റെ ഓരോ ഭാഗത്ത് ഡിസൈൻ ചെയ്തു വെച്ചിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : REALITY _One