10 ലക്ഷം രൂപയ്ക്ക് അതിമനോഹരമായി പണിത ഒരു ഭവനം!! എല്ലാ സൗകര്യങ്ങളും കുറഞ്ഞ ചിലവിൽ സാധ്യമാണെങ്കിൽ പിന്നെ എന്തിന് കൊട്ടാരം!! | Small Budget Friendly Home Build For 10 Lakh
Small Budget Friendly Home Build For 10 Lakh : കുറഞ്ഞ ബഡ്ജറ്റിലും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വീട് നിർമ്മാണത്തിൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ മനസ്സിൽ ഉദ്ദേശിച്ച അതേ രീതിയിൽ തന്നെ ഒരു വീട് നിർമ്മിക്കാനായി സാധിക്കും. ആഡംബരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായി ഒരു വീട് എങ്ങിനെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് അറിയാനായി തുടർന്ന് വായിക്കാം.ഒരു വീടിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മനോഹരമായി പണിതീർത്ത ഒരു വീടിന്റെ വിശേഷങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. വീടിന്റെ
മുറ്റത്ത് മോഡേൺ രീതിയിലുള്ള സ്റ്റോണുകളോ, ഇന്റർലോക്ക് കട്ടകളോ ഒന്നും പാകി പണം ചിലവഴിച്ചിട്ടില്ല. എന്നാൽ പുറത്തുനിന്നു നോക്കുമ്പോൾ തന്നെ വൈറ്റ് നിറത്തിൽ പെയിന്റടിച്ചിട്ടുള്ള ഈ മനോഹര ഭവനം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും.മുറ്റത്ത് നിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ പൂമുഖത്തേക്കാണ്. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയയും അതിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഏരിയയും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു. ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും പ്രത്യേക സ്പേസ് നൽകാത്തത് കൊണ്ട് തന്നെ ഇവിടെ സ്പെയ്സ് കൃത്യമായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഒരറ്റത്തായി ഒരു ചെറിയ വാഷ്ബേസിനും സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
രണ്ടു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടുകൂടി തന്നെയാണ് നൽകിയിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂമിൽ വൈറ്റ്, മജന്ത നിറത്തിലുള്ള പെയിന്റാണ് ചുമരിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കോർണറിൽ ചെറിയ ഒരു കോറിഡോർ നൽകിയാണ് ബാത്റൂമിലേക്ക് പ്രവേശിക്കേണ്ടത്. അവിടെത്തന്നെ ഒരു ചെറിയ ഡ്രസ്സിംഗ് ഏരിയയും നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയാണ് രണ്ടാമത്തെ ബെഡ്റൂമും ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ വൈറ്റ് ഡാർക്ക് ബ്ലൂ നിറത്തിലുള്ള പെയിന്റുകളാണ് ഹൈലൈറ്റ് ചെയ്യാനായി ഉപയോഗിച്ചിട്ടുള്ളത്.
ബെഡ്റൂമിൽ നിന്നും പുറത്തേക്കിറങ്ങി കുറച്ചു മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് അടുക്കള നൽകിയിട്ടുള്ളത്. മോഡേൺ സൗകര്യങ്ങളെല്ലാം നൽകി വിശാലമായി തന്നെ അടുക്കള നിർമ്മിച്ചിരിക്കുന്നു. പാത്രങ്ങളും മറ്റും അടുക്കിവെക്കാനായി ഇവിടെ ആവശ്യമുള്ള അത്രയും സ്റ്റാൻഡുകൾ നൽകിയിട്ടുണ്ട്. അടുക്കളയിൽ നിന്നും ഒരു കോറിഡോർ കടന്ന് പുറത്തിത്തുമ്പോൾ മുറ്റത്തേക്കാണ് എത്തിച്ചേരുക. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഡംബരങ്ങൾ കുറച്ച് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര ഭവനത്തിന്റെ നിർമ്മാണ ചിലവ് 10 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI