കുറഞ്ഞ ബഡ്ജറ്റിൽ സ്വപ്നം പോലൊരു വീട്!! കുഞ്ഞു വീട് എന്ന സ്വപ്നം എത്തിപ്പിടിക്കാൻ അതികം ദൂരമൊന്നുമില്ല !! | Small Budget Friendly Home Design
Small Budget Friendly Home Design : കൈവശമുള്ള പണം മാത്രം ഉപയോഗപ്പെടുത്തി കുറഞ്ഞ ബഡ്ജറ്റിൽ എല്ലാവിധ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീട് എന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ അത് യാഥാർത്ഥ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ജിത്തിന്റെയും കുടുംബത്തിന്റെയും ചേർത്തലയിലുള്ള സ്വപ്നം എന്ന വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വെറും 480 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ റൂഫ് വർക്ക് ചെയ്തിട്ടുള്ളത് ഓടിന്റെ ഫിനിഷിംഗിലുള്ള ട്രസ്സ് വർക്ക് ഉപയോഗപ്പെടുത്തിയിട്ടാണ്. സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഫ്ലോറിങ്ങിൽ ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള ടൈലുകൾ പാകിയിരിക്കുന്നു. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏകദേശം ഒരു 100 മീറ്റർ മാത്രം വിസ്തൃതിയിലുള്ള എന്നാൽ അതിമനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

ഇവിടെ ചുമരിൽ ഗ്രീൻ നിറത്തിലുള്ള വോൾ പെയിന്റും അതിനോട് ചേർന്ന് ടിവിയും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. കൂടാതെ ഒരു ദിവാനും ഇവിടെ നൽകിയിട്ടുണ്ട്.രണ്ടു ബെഡ്റൂമുകളിൽ ഒരു ബെഡ്റൂമിൽ ബെഡും അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സ്റ്റഡി ഏരിയയും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്റൂം നിലവിൽ ഒരു ഡൈനിങ് ഏരിയ ആയിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഈയൊരു ഭാഗത്തോട് ചേർന്ന് തന്നെ ഒരു ടോയ്ലറ്റ് സൗകര്യവും നൽകിയിട്ടുണ്ട്. അത്യാവശ്യം വിശാലമായിട്ട് തന്നെയാണ് വീടിന്റെ അടുക്കള സജ്ജീകരിച്ചിട്ടുള്ളത്.
ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കാനായി കൃത്യമായ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഭാവിയിൽ അടുക്കളയോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ കൂടി സെറ്റ് ചെയ്ത് നൽകാനുള്ള സൗകര്യങ്ങളും ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. 7 ലക്ഷം രൂപ ചിലവിലാണ് ഗൃഹനാഥനും കുടുംബവും ഈയൊരു സ്വപ്ന വീട് പണിതെടുത്തത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : PADINJATTINI
ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഇനി വീട് വെയ്ക്കാൻ ആവില്ല..! കുറഞ്ഞ ചിലവിൽ പണി കഴിഞ്ഞ മോഡേൺ വീട്!!