അടുക്കള പണിയാൻ പോവുകയാണോ!! സ്റ്റൈൻ ലെസ് സ്റ്റീൽ ആണ് ബെസ്റ്; ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും!! | Stain Less Steel Kitchen Tour
Stain Less Steel Kitchen Tour : ഒരു വീട്ടിലെ പ്രധാന ഭാഗം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു, അടുക്കള. വീട്ടിലെ അംഗങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കള തന്നെയാണ്. എന്നാൽ പുതിയയൊരു വീട്ടിൽ അടുക്കള പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രെദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ അടുത്തറിയാൻ പോകുന്നത്. ഇപ്പോളത്തെ മിക്ക വീടുകളിൽ അടുക്കളയിൽ ഉണ്ടാവുന്ന പ്രധാന പ്രേശ്നങ്ങളാണ് ചിതൽ പ്രേശ്നങ്ങൾ, ഈർപ്പം മുതല ഡോറുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ എന്നീ ഒട്ടേറെ പ്രേശ്നങ്ങൾ നമ്മൾ നിത്യജീവിതത്തിൽ ഒരുപാട് അനുഭവിക്കാറുണ്ട്. ഇത്തരം പ്രേശ്നങ്ങളിൽ ഏറ്റവും ഉചിതമായ കോൺസെപ്റ്റാണ് സ്റ്റീൽ കിച്ചൻ.
Stain Less Steel Kitchen Tour Details
ഒരു വീട്ടിൽ ഇത്തരം പ്രേശ്നങ്ങൾ കാരണം അടുക്കള സ്റ്റീൽ കിച്ചനാക്കി പുതുക്കി പണിത കാഴ്ചകളും വിശേഷങ്ങളുമാണ് പരിചയപ്പെടാൻ പോകുന്നത്. ഒരുപാട് വിശേഷങ്ങൾ അടങ്ങിയ അടുക്കളയാണ് ഇവിടെ ഒരുക്കിട്ടുള്ളത്‍. അതിനാൽ തന്നെ വളരെ ഭംഗിയായും, വൃത്തിയായിട്ടുമാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ വീട്ടിൽ ഒരു അടുക്കള എങ്ങനെയായിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്ടിലെ കിച്ചൻ. ഈ അടുക്കളയുടെ കോർണർ ഭാഗത്ത് കോഫീ ആൻഡ് ഓറഞ്ച് നിറങ്ങളിലുള്ള ഷെൽഫ് പോലെ കാണാം. കിച്ചനിലെ സ്റ്റോറേജ് ആവശ്യങ്ങൾക്കായി നമ്മൾക്ക് ഈ ഷെൽഫ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അടുക്കളയിലെ മിക്ക കബോർഡ് വർക്കുകളിലും ഓറഞ്ച് ആൻഡ് കോഫീ പെയിന്റുകളാണ് പൂശിരിക്കുന്നത്. ഈ ഷെൽഫുകളുടെകീഴെ തന്നെ ഗ്ലാസ് അടക്കമുള്ള സാധനങ്ങൾ വെക്കാനുള്ള ഓപ്ഷൻ കാണാൻ കഴിയും. സ്റ്റൈൻലെസ്സ് സ്റ്റീൽ എന്ന കോൺസെപ്റ്റ് അടുക്കളയുടെ ഓരോ ഭാഗത്ത് കൊടുത്തിരിക്കുന്നത്. ഒരുപാട് ഗുണങ്ങളാണ് ഇത്തരം കോൺസെപ്റ്റുകൾ നമ്മളുടെ അടുക്കളയിൽ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്നത്.
വളരെ കുറഞ്ഞ ചിലവിൽ തന്നെ അടുക്കള പലിപാലിക്കുക, ഈസിയായി വൃത്തിയാക്കാൻ കഴിയുക, കാലാവസ്ഥ മൂലമുണ്ടാവുന്ന പ്രേശ്നങ്ങൾ ഇവിടെ വരുന്നില്ല, ശബ്ദം വരാതിരിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് സ്റ്റൈൻലെസ്സ് സ്റ്റീൽ കോൺസെപ്റ്റ് അടങ്ങിയ കിച്ചൻ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നത്. സാധാരണ വീടുകളിൽ സിങ്ക് യൂണിറ്റിൽ നല്കിട്ടുണ്ടാവുക പ്ലൈവുഡ്, തടി മുതലായവ കാര്യങ്ങളാണ് സജ്ജീകരിക്കാറുള്ളത്. എന്നാൽ വെള്ളം വീഴുന്നതോടെ ചിതൽ വരാനും മറ്റ് പല പ്രേശ്നങ്ങൾ നിത്യജീവിതത്തിൽ അനുഭവിക്കാറുള്ളത്. അവിടെയാണ് സ്റ്റൈൻലെസ്സ് സ്റ്റീൽ എന്ന് പറയുന്ന ഈയൊരു സംവിധാനത്തിന്റെ ഉപയോഗം.
വാട്ടർ റെസിസ്റ്റന്റ് തുടങ്ങിയ ഫീച്ചർസ് ഉള്ളതുകൊണ്ട് ഇത്തരം പ്രേശ്നങ്ങൾ അനുഭവിക്കേണ്ടി വരില്ല എന്നത് ഈയൊരു കോൺസെപറ്റിന്റെ മറ്റൊരു പ്രേത്യേകതയാണ്. അത്യാവശ്യം സ്പേസിയസ് നിറഞ്ഞ ഒരുപാട് യൂണിറ്റുകൾ കാണാം. പല സൈസിലാണ് ഈ യൂണിറ്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. അതുമാത്രമല്ല വിശാലമായ ഒരിടം തന്നെയാണ് അടുക്കള. വിശാലത ഉള്ളത് കൊണ്ട് തന്നെ രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള സ്പേസുണ്ട്. ഇതുപോലെയുള്ള കോൺസെപ്റ്റുകൾ ഇവിടെ പ്രാവർത്തികമാക്കുമ്പോളാണ് കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് നല്ല സൗകര്യങ്ങൾ ഉണ്ടാവുന്നത്.
ഉറുമ്പ്, ചിതൽ പോലെയുള്ളവ സ്റ്റൈൻലെസ് കിച്ചനുകളിൽ കയറില്ല എന്നതാണ് മറ്റൊരു സത്യം. ഇതുപോലെയുള്ള കിച്ചനുകൾ ഉപയോഗിക്കുന്നത്. ഏകദേശം സ്റ്റൈൻലെസ്സ് കിച്ചൻ പണിതെടുക്കാൻ ഈയൊരു വീട്ടുകാർക്ക് ചിലവായത് രണ്ടേമുക്കാൽ ലക്ഷം രൂപയാണ്. എന്നാൽ ഇത്രേയും ഒരു തുകയായെങ്കിലും ഭാവിയിൽ മറ്റ് പലിപാലനത്തിനു തുക ചിലവായിട്ടില്ല എന്നാണ് വീട്ടുടമസ്ഥക്കാരുടെ ഭാഗത്ത് നിന്നും ലഭ്യമാകുന്ന മറുപടി. വീട്ടിൽ ആദ്യം ഉപയോഗിച്ചിരുന്നത് തടിയിൽ പണിതെടുത്തതായിരുന്നു. എന്നാൽ പല പ്രേശ്നങ്ങൾ കാരണം പ്രേത്യേകിച്ച് ഈർപ്പം മൂലം ഉണ്ടാവുന്ന പ്രശ്നം കൊണ്ട് വീട്ടുക്കാർ ഒരുപാട് പ്രയാസങ്ങളിലൂടെയായിരുന്നു കടന്നു പോയത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇത്തരം കിച്ചനുകൾ ആദ്യം തന്നെ പ്രീഡിസൈൻ ചെയ്തു കാണിച്ചു കൊടുക്കും. അതിനുശേഷമാണ് ഡിസൈനർസ് വീട്ടിൽ പണിതെടുക്കുന്നത്. തുക കുറച്ച് കൂടുതലായാണെങ്കിലും കുറച്ച് നാൾ കഴിഞ്ഞാലെ ഇതിന്റെ ഗുണമേന്മങ്ങൾ മനസിലാക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിശേഷങ്ങൾക്കും മറ്റ് കാര്യങ്ങൾക്ക് വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Video Credit : Nishas Dream World