തനി നാടൻ വീടെന്ന് എല്ലാം പറഞ്ഞാൽ ഇതാ ഇതാണ്!! വെറും 20 ലക്ഷം രൂപയ്ക്ക് നടുമുറ്റം അടക്കം പണി കഴിഞ്ഞ അടിപൊളി വീട്!! | Traditional Home Build For 20 Lakh
Traditional Home Build For 20 Lakh Details
Traditional Home Build For 20 Lakh : 1450 സ്‌ക്വയർ ഫീറ്റിൽ ഏകദേശം ഇരുപത് ലക്ഷത്തിൽ നാടൻ വെട്ടുക്കല്ലുകൾ മാത്രം ഉപയോഗിച്ച് പണിതെടുത്ത അതിമനോഹരമായ നാടൻ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. കോഴിക്കോട് മുക്കത്ത് സ്ഥിതി ചെയ്യുന്ന ശ്രീഹരി എന്ന വ്യക്തിയുടെ വീടിന്റെ വിശേഷങ്ങൾ ഒന്ന് പരിചയപ്പെട്ട് നോക്കാം. 28 രൂപ മാത്രം വില വരുന്ന വെട്ടുക്കല്ലുകൾ കൊണ്ടാണ് ഈയൊരു മനോഹരമായ വീട് പണിഞ്ഞത്. പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് വെട്ടുകല്ല് കൊണ്ടുള്ള വീട്. എന്നാൽ ഇതിന്റെ ലഭ്യത കുറവ് മൂലവും, അമിതമായ വില തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇത്തരം കല്ലുകൾ തിരഞ്ഞെടുക്കതിനെ പിന്തിരിപ്പിക്കുന്നു എന്നതാണ് സത്യം. എന്നാൽ വീടിന്റെ ഗൃഹനാഥൻ സമീപത്തുള്ള ചെങ്കല്ലുകൾ കൊണ്ട് നിർമ്മിച്ചെടുത്ത വീടാണ് ഇപ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.
Traditional Home Build For 20 Lakh Exterior
സിദ്ധാർത്ഥൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈനും നിർമ്മാണ രീതിയും.പൂർണമായും വാസ്തു അടിസ്ഥാനത്തിലാണ് വീട് പണിതിരിക്കുന്നത്. പടിഞ്ഞാറൻ ദർശനത്തിലേക്കാണ് വീടിന്റെ ദർശനം കൊടുത്തിരിക്കുന്നത്. വളരെ ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചയാണ് വീടിന്റെ പ്രധാന ഭംഗികളിൽ ഒന്ന്. കോൺക്രീറ്റ് തൂണുകളാണ് ഇവയെ മനോഹരമായി ഉയർത്തി പിടിപ്പിച്ചിരിക്കുനന്ത്. ഇതിന്റെ തൊട്ട് താഴെയായി ചെറിയയൊരു സിറ്റ്ഔട്ടും കാണാൻ കഴിയും. വിരുന്നുകാർക്ക് ഇരിപ്പിട സംവിധാനത്തിനു ഗ്രാനൈറ്റ് കൊണ്ട് വിരിച്ച ഇരിപ്പിടം നല്കിട്ടുണ്ട്. സാമാന്യം വലിപ്പമുള്ള സിറ്റ്ഔട്ടാണ് കൊടുത്തിട്ടുള്ളത്.
Traditional Home Build For 20 Lakh Interior
ജാലകങ്ങൾക്കും, വാതിലുകൾക്കും തന്റെ സ്വന്തം പറമ്പിൽ നിന്നും മുറിച്ചെടുത്ത തടി തന്നെയാണ് ഉപയോഗിക്കുന്നത്. നല്ല പ്ലാവിൻ തടിയിൽ നിർമ്മിച്ച കിടിലൻ ഷട്ടർ പൈപ്പ് ജാലകങ്ങളാണ് നല്കിട്ടുള്ളത്. ഗ്രാനൈറ്റ് പോളിഷ് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച് ചുവരുകൾ രണ്ട് പ്രാവശ്യം പോളിഷ് ചെയ്തിട്ടുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നല്ല കാഴ്ചകളും, അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്.
ഗംഭീരമായ സിറ്റിംഗ് ഏരിയ, അതിനപ്പുറം ഒരു നടുമുറ്റം, അതിനപ്പുറം ഡൈനിങ് ഏരിയയും മറ്റ് സംവിധാനങ്ങളുമാണ് നല്കിട്ടുള്ളത്. നല്ല ഫിനിഷിങ് ആണ് വീടിന്റെ എങ്ങും കാണാൻ സാധിക്കുന്നത്. നടുമുറ്റത്തിന്റെ ഇരുവശങ്ങളിലൂടെ പോയാൽ ഇടത് വശം പ്രാർത്ഥന മുറിയും, വലത് വശം ഡൈനിങ് ഏരിയയുമാണ്. ഇവിടെ തന്നെയാണ് രണ്ട് കിടപ്പ് മുറികളൂം, വാഷ് ബേസ് യൂണിറ്റുകളും, അടുക്കളയും വരുന്നത്. ഓട് പൊളിച്ചാലും കള്ളന്മാർക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത രീതിയിൽ പൈപ്പ് ഉപയോഗിച്ച് വെൽഡിങ് ചെയ്തിട്ടുള്ളത് കാണാം.
വളരെ മിതമായ ഇന്റീരിയർ ഡിസൈനിങാണ് എങ്ങും നല്കിട്ടുള്ളത്. 85 സ്‌ക്വയർ ഫീറ്റ് ഏരിയ സിറ്റിംഗ് ഏരിയയ്ക്ക് ഉണ്ട്. നാല് ചതുര തൂണുകളിൽ ഉയർത്തി കെട്ടിയ ഒരു നടുമുറ്റം. തൂണുകൾ മാത്രമാണ് കോൺക്രീറ്റായി ഈ വീട്ടിലുള്ളത്. ചുറ്റും പരമ്പരാഗത ശൈലിയിൽ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. നാച്ചുറൽ സ്റ്റോൺസാണ് തറയിൽ വിരിച്ചിട്ടുള്ളത്. ഏകദേശം 50 സ്‌ക്വയർ ഫിറ്റാണ് ഈ നടുമുറ്റത്തിനു ഏരിയയായി നല്കിട്ടുള്ളത്. വെള്ളത്തെ നിയന്ത്രിക്കാനും, ഉള്ളിലേക്ക് ചൂടിനെ കുറയ്ക്കാനും നടുമുറ്റത്തിന്റെ മേൽഭാഗം ചുരുക്കിയാണ് പണിതിരിക്കുന്നത്. മനോഹരമായി ഡിസൈൻ ചെയ്ത വാതിലൂടെ പൂജ മുറിയിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. 25 സ്‌ക്വയർ ഫീറ്റ് ഏരിയയാണ് പൂജ മുറിക്കായി മാറ്റി വെച്ചത്. വലത് വശത്തായിട്ടാണ് ഡൈനിങ് ഹാൾ വരുന്നത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഊൺമേശയിൽ നല്കിട്ടുള്ളത്. ഉള്ളിലേക്ക് അവശ്യത്തിലധികം വെളിച്ചം കടക്കാൻ വേണ്ടി നാല് പാളികൾ അടങ്ങിയ ജാലകങ്ങൾ കാണാം.
- Location : Kozhikode, Mukkam
- Total Area : 1540 SFT
- Total Rate : 20 Lakhs
- 1) Sitout
- 2) Guest Sitting Area
- 3) Nadumuttam
- 4) Prayer room
- 5) Dining Hall
- 6) 3 Bedroom
- 7) Kitchen
Video Credit : PADINJATTINI