വെറും 30 ലക്ഷം രൂപയ്ക്ക് കേരള തനിമയുള്ള വീട്!! സാധാരണക്കാരന്റെ ട്രഡീഷണൽ വീടെന്ന സ്വപ്നം എളുപ്പത്തിൽ പൂവണിയാം!! | Traditional Home Build For 30 Lakh

0

Traditional Home Build For 30 Lakh Details

Traditional Home Build For 30 Lakh : ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മനോഹരമായ വീട്. വീടുകൾ പണിയാൻ പോകുന്നതിനു മുമ്പേ ഏതൊക്കെ ഗുണമേന്മ നിറഞ്ഞ ഉത്പനങ്ങളാണ് വാങ്ങിക്കേണ്ടത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചിന്തിക്കുന്നവരായിരിക്കും. അത്തരത്തിൽ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച വരുത്താത്ത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് അടുത്ത് പരിചയപ്പെടാൻ പോകുന്നത്. മലപ്പുറം മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന പ്രദീപ് എന്ന ഗൃഹനാഥന്റെ വീടാണ് ഇപ്പോൾ കാണുന്നത്. വീടിന്റെ ഉള്ളിലും പുറമെയിലും സുന്ദരമായ ഡിസൈനുകളാണ് നല്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഓരോ ഡിസൈനുകളും ചെയ്തു വെച്ചിരിക്കുന്നത്.

Traditional Home Build For 30 Lakh Exterior

നിലാവ് എന്ന വീട്ടുപേരുള്ള ഈ വീട് ഒരു സ്വർഗ്ഗതുല്യം തന്നെയാണെന്ന് അനുമാനിക്കാം. ക്രോണിക്കൽ ഡിസൈനാണ് പുറമെ ഉപയോഗിച്ചിട്ടുള്ളത്. സിറ്റ്ഔട്ടിലേക്ക് കയറി വരുമ്പോൾ തന്നെ ഗ്രാനൈറ്റാണ് വിരിച്ചിട്ടുള്ളത്. ഇരിപ്പിടത്തിനായി ജിഐ പൈപ്പിൽ ചെയ്ത തടിയിൽ ഒരുക്കിയ കിടിലൻ ഇരിപ്പിടങ്ങൾ ഇരുവശങ്ങളിലും കാണാം. വീട്ടിൽ മിക്ക സ്ഥലങ്ങളിലും ജിഐ കൊണ്ടുള്ള ഡിസൈനുകൾ കാണാൻ കഴിയും. ഏകദേശം മുപ്പത് ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നത്. ഈയൊരു തുകയിൽ പല വ്യക്തികൾക്കും ഇത്തരം ഡിസൈനുകളും ,ഗുണമേന്മ നിറഞ്ഞ ഉത്പനങ്ങളും ഉപയോഗിച്ചുള്ള വീടുകൾ നിർമ്മിച്ചെടുക്കുവാൻ സാധിക്കുന്നതാണ്. പ്രധാന വാതിലേക്ക് എത്തുന്നതിന് മുന്നേ ഒരു പാസ്സേജ് നല്കിട്ടുണ്ട്. മഹാഗണിയിൽ വരുന്ന ഒരു പ്രധാന വാതിലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അതിനൊത്ത ഡിസൈനുകളും വാതിൽ കാണാം.

Traditional Home Build For 30 Lakh
Traditional Home Build For 30 Lakh

Traditional Home Build For 30 Lakh Interior

പുറമെ കണ്ട കാഴ്ചകളെക്കാളും ഏറ്റവും സുന്ദരമായ കാഴ്ചകൽ സമ്മാനിക്കുന്നത് വീടിന്റെ ഉൾവശത്ത് തന്നെയാണ്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണാൻ കഴിയുന്നത് പൂജ ഏരിയയാണ്. പ്രകൃതിയിൽ നിന്നും ലഭ്യമാവുന്ന വെളിച്ചമാണ് വീടിന്റെ ഉൾവശത്ത് എങ്ങും പരന്ന് കിടക്കുന്നത്.
കടപ്പ കല്ലുകൾ വിരിച്ച് കൂടെ സിണ്ടിക്കേറ്റ് ഗ്രാസ് ഉപയോഗിച്ചുള്ള ചെറിയ ഫ്ലോറാണ് പൂജ ഏരിയയിലേക്ക് കടക്കുമ്പോൾ കാണാൻ കഴിയുന്നത്. പൂജ മുറിയുടെ ഇടത് ഭാഗത്തായി ലിവിങ് ഏരിയയും വലത് ഭാഗത്തായി ഡൈനിങ് ഏരിയയുമാണ്വരുന്നത്. കളർ കോമ്പിനേഷനൊത്ത ഒരു ടൈലാണ് ഫ്ലോറുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ലിവിങ് ഏരിയയിൽ കോർണർ സെറ്റി. കോർണർ ഇന്റീരിയർ ഡിസൈൻ, ടീവി യൂണിറ്റ് തുടങ്ങിയവ എല്ലാം കാണാം.

വളരെ സിമ്പിൾ ഏരിയയായിട്ടാണ് ലിവിങ് ഏരിയയിൽ നല്കിട്ടുള്ളത്. ചുവരുകളിൽ നല്കിരിക്കുന്ന ഇന്റീരിയർ ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. മനോഹരമായ ഫ്രെയിമുകൾ അടങ്ങിയ ചിത്രങ്ങൾ കാണാം. ഡൈനിങ് ഏരിയനോട് ചേർന്ന് തന്നെ ഒരു ഓപ്പൺ കിച്ചൻ ഡിസൈനാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു ബ്രേക്ക്ഫാസ്റ്റ് യൂണിറ്റ് കാണാം. മോഡേൺ ഡിസൈനുകളാണ് അടുക്കളയിൽ ഉപയോഗിച്ചിട്ടുള്ളത്. ആവശ്യത്തിലധികം സൗകര്യങ്ങൾ അടങ്ങിയ ഒരിടമെന്ന് വേണമെങ്കിൽ നമ്മൾക്ക് ഈയൊരു ഏരിയയെ വിശേഷിപ്പിക്കാം. പ്ലൈവുഡിലാണ് ബ്രേക്ക്ഫാസ്റ്റ് യൂണിറ്റ് വന്നിട്ടുള്ളത്. അടുക്കളയിലെ ജാലകങ്ങളെല്ലാം പിവിസി ബോർഡിലും കൂടാതെ ഫെറോ സിമെന്റുകളിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഒരുപാട് ഇടങ്ങൾ വന്നിട്ടുണ്ട്. ടോപ് കൗണ്ടറുകളിൽ വലിയ ഗ്രാനൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ വൃതിയിലാണ് അടുക്കളയെ ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്.

വീടിന്റെ എങ്ങും സീലിംഗ് ചെയ്തിട്ടില്ല എന്നതാണ് ശ്രെദ്ധയമായ കാര്യമാണ്. ഡബിൾ ഹൈറ്റിൽ ചെയ്തിട്ടുള്ളതിനാൽ അവശ്യത്തിലധികം തണുപ്പാണ് വീടിന്റെ ഉള്ളിൽ നിൽക്കുന്ന വ്യക്തിയ്ക്ക് അനുഭവിച്ച് അറിയാൻ സാധിക്കുന്നത്. ഏകദേശം ഏഴ് സെന്റ് സ്ഥലത്ത് 1900 സ്‌ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ വിശാലത ഏറെ ഉൾപ്പെടുത്തിട്ടുള്ളതും ആകർഷകരമായ കാര്യമാണ്. ഡൈനിങ് ഹാളിലെ വ്യത്യസ്തമായ ഡിസൈനുകളും, കിടപ്പ് മുറിയിലെ വിശേഷങ്ങളും അറിയാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. കൂടാതെ ഇത്തരം ഡിസൈനുകൾ അടങ്ങിയ വീടുകൾ സ്വന്തമാക്കൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ വീടിന്റെ പ്ലാനും ഡിസൈനുകളും മാതൃകയാക്കേണ്ടതാണ്. Video Credit : Dr. Interior

Read also : ചെറിയ ചിലവും വലിയ വീടും!! സാധാരണക്കാർക്കും ഇനി മോഡേൺ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം; വീഡിയോ കണ്ട് നോക്കു!! | 2050 Sqft Modern Home Built For 25 Lakh

രാജകീയ പ്രൗഢിയും ചുരുങ്ങിയ ചിലവും!! ഇത് ആരും കൊതിക്കുന്ന ലാളിത്യം ഉള്ള വീട്; കണ്ടു നോക്കാം വീടിന്റെ വിശേഷം!! | 1450 Sqft Modern Home Bulit In 12 Cent

Leave A Reply

Your email address will not be published.