ട്രഡീഷണൽ ലുക്കിൽ പണി കഴിഞ്ഞ ഒരു മോഡേൺ വീട്!! ചെറിയ ചെലവിലും പണിയാം ഒരു അടിപൊളി വീട്!! | Traditional Home Build In 4.5 Cent For 19 Lakh
Traditional Home Build In 4.5 Cent For 19 Lakh : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ മോഡേൺ ശൈലിയിലുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതേസമയം തന്നെ അല്പം പഴമയുടെ ടച്ച് കൂടി വീടിന് നൽകുകയാണെങ്കിൽ ഒരു പ്രത്യേക ഭംഗി തന്നെ ആ വീടിന് ഉണ്ടാവുകയും ചെയ്യും. അത്തരത്തിൽ നിർമ്മിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
ഓപ്പൺ ശൈലിയിലാണ് ഈ വീടിന്റെ സിറ്റൗട്ട് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഇരിക്കാനായി ചുമരിനോട് ചേർന്ന് തന്നെ ഒരു ബഞ്ച് ക്രമീകരിച്ചിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ലിവിങ് ഏരിയയിൽ ടീ.വി യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ള ഭാഗം വളരെയധികം പ്രത്യേകതകൾ ഉള്ളതാണ്. ഫ്ളോറിങ്ങിൽ ഉപയോഗിച്ചിട്ടുള്ള മോഡേൺ ശൈലിയിലുള്ള ടൈലുകൾ തന്നെയാണ് ടീ.വി ഏരിയ ഹൈലൈറ്റ് ചെയ്യാനും ഉപയോഗിച്ചിട്ടുള്ളത്.
ലിവിങ് ഏരിയയിൽ നിന്നും അല്പം മുൻപിലോട്ടായി ഒരു ഡൈനിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു വാഷ് കൗണ്ടറും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഇരുവശത്തുമായി രണ്ട് ബെഡ്റൂമുകൾ ഒരുക്കുന്നു. മോഡേൺ ശൈലിയിലുള്ള പെയിന്റുകളാണ് രണ്ടു ബെഡ്റൂമുകളിലും ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഡ്രസ്സിംഗ് ഏരിയ,ബാത്റൂം സൗകര്യം എന്നിവയെല്ലാം നൽകിയിട്ടുണ്ട്.
അത്യാധുനിക രീതിയിലുള്ള എല്ലാവിധ ഉപകരണങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു ഹൈലൈറ്റ് ആണ് സ്റ്റെയർ ഏരിയ.ഇവിടെ ജാളി ബ്രക്കുകളും മറ്റും നൽകി അതി മനോഹരമാക്കിയിരിക്കുന്നു. ഭാവിയിലും വീടിന് നൂതന മാർഗ്ഗങ്ങളിലൂടെ റിനോവേറ്റ് ചെയ്യാവുന്ന രീതിയിലാണ് ഈ ഒരു വീടിന്റെ ആർക്കിടെക്ചർ. 1250 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Nishas Dream World