അതിശയിപ്പിക്കുന്ന ആർട്ടിസ്റ്റ് ബേബിയുടെ വീട്!! വെറും 9 ലക്ഷം രൂപയ്ക്ക് ഉണ്ടാക്കിയ ഒരു 1600 സ്ക്വാർ ഫീറ്റ് വീട്; അത്ഭുതം ഒളിപ്പിച്ച വീട് കണ്ടോ!! | Variety Low Budget Home 1600 Sqft For 9 Lakh
Variety Low Budget Home 1600 Sqft For 9 Lakh : ഒരു വീടെന്ന സങ്കല്പത്തിലേക്ക് എത്തിച്ചേരുമ്പോൾ ഓരോരുത്തർക്കും വ്യത്യസ്ത ആശയങ്ങളായിരിക്കും മനസിലുണ്ടാവുക. ചിലർക്ക് ചിലവെല്ലാം ചുരുക്കി ആഡംബരങ്ങളെല്ലാം പാടെ ഒഴിവാക്കി വീട് നിർമ്മിക്കുക എന്നതായിരിക്കും ആഗ്രഹം. അതേസമയം മറ്റുചിലർ ആഡംബരത്തിനായി ഒരുപാട് പണം ചിലവഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീടിന് ആവശ്യമായ കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് വേറിട്ട രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
ടൗണിനോട് ചേർന്നാണ് ഈയൊരു വീട് സ്ഥിതി ചെയ്യുന്നത് എങ്കിലും ഒരു കുന്നിന്റെ മുകളിലായാണ് വീട് നിലനിൽക്കുന്നത്. വീട്ടിലേക്ക് വരാനുള്ള വഴിയിൽ പച്ചപ്പുല്ലും, കല്ലുകളും പാകി മനോഹരമാക്കിയിരിക്കുന്നു. കൂടാതെ വീടിന്റെ മുറ്റം മുഴുവൻ അക്വേറിയങ്ങളും, പച്ചപ്പും നിറച്ചിട്ടുണ്ട്. 1600 സ്ക്വയർ ഫീറ്റിൽ സ്ഥിതിചെയ്യുന്ന ഈയൊരു വീടിന്റെ നിർമ്മാണ രീതി തന്നെ വളരെ വ്യത്യസ്തമാണ്.
കല്ല്, മണ്ണ് തുടങ്ങിയ നിർമ്മാണ വസ്തുക്കളെല്ലാം ഒഴിവാക്കി പാനലുകൾ, കമ്പികൾ, ഷീറ്റുകൾ എന്നിവയെല്ലാമാണ് പ്രധാനമായും വീട് നിർമ്മിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ ഓപ്പൺ ഏരിയ നൽകിയാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. ഇവിടെ നൽകിയിരിക്കുന്ന സ്ലൈഡിങ് ഡോറുകളും വളരെയധികം പ്രത്യേകത നിറഞ്ഞവ തന്നെയാണ്. സിറ്റൗട്ടിൽ നിന്നും ഒരു വലിയ ഹോളിലോട്ടാണ് പ്രവേശിക്കുക.
ഇവിടെ ഒരറ്റത്തായി ഒരു വലിയ സോഫ സജ്ജീകരിച്ച് ലിവിങ് ഏരിയയ്ക്കും, മറുവശത്ത് ഒരു ഡൈനിങ് ടേബിൾ നൽകി ഡൈനിങ് ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. കൂടാതെ ഹോളിലുള്ള വസ്തുക്കളെല്ലാം സൂക്ഷിച്ചുവയ്ക്കാനായി ഒരു വാർഡ്രോബും മേശകളും ഇവിടെ നൽകിയിട്ടുണ്ട്. ഈ ഭാഗത്ത് നിന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റ് ബെഡ്റൂം എന്നിവ ഒരുക്കിയിരിക്കുന്നു.
അത്യാവശ്യം വിശാലമായി തന്നെയാണ് വീടിന്റെ എല്ലാ ബെഡ്റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ വളരെയധികം വ്യത്യസ്തത നിലനിർത്തിക്കൊണ്ട് മനോഹരമായി പണിത ഈയൊരു ഭവനത്തിന്റെ നിർമ്മാണ ചിലവായി വന്നിട്ടുള്ളത് 9 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video credit : come on everybody