ചിതലിനോടും തുരുമ്പിനോടും ബൈ ബൈ പറയാം!! വീടിന്റെ ഇന്റീരിയർ മുഴുവൻ WPC യിൽ പണി ചെയ്യാം; ഈ വീഡിയോ കണ്ടു നോക്കാം!! | WPC Kitchen And Interior Ideas
WPC Kitchen And Interior Ideas : ഒരു വീടിന്റെ ഉൾഭാഗത്തെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഒന്നാണ് ഇന്റീരിയർ. വളരെ മികച്ച രീതിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുകയാണെകിൽ മികച്ച കാഴ്ചയായിരിക്കും ലഭ്യമാകുന്നത്. ഇന്ന് നമ്മളിൽ പലർക്കും ഇന്റീരിയർ ഡിസൈനു വേണ്ടി ഉപയോഗിക്കുന്ന പല മെറ്റീരിയലിനെ കുറിച്ച് ആഴത്തിൽ അറിവുണ്ടാവും. എന്നാൽ ഇത്തരം മെറ്റീരിയലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മെറ്റീരിയലാണ് ഡൗബ്ലു പി സി, നാച്ചുറൽ ഫൈബർ കോംബോസ് തുടങ്ങിയ ബോർഡുകളാണ്. ഇന്നത്തെ കാലത്ത് ഇത് മാത്രം ഉപയോഗിച്ച് ഇന്റീരിയർ ചെയ്യുന്നവർ ഇഷ്ടം പോലെ പേരാണ്. ഇത്തരം ഇന്റീരിയർ ഡിസൈൻ ചെയ്ത ഒരുപാട് വീടുകൾ നമ്മൾക്ക് അടുത്ത് അറിയാവുന്നതാണ്. എന്നാൽ ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഡൗബ്ലു പി സി ,എൻ എഫ് സി കൊണ്ട് മാത്രം ചെയ്തു മനോഹരമായി ചെയ്ത ഒരു ഇന്റീരിയർ ഡിസൈനാണ്.
WPC Kitchen And Interior Ideas Details
ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇന്റീരിയർ ഡിസൈൻ ഒരുക്കിട്ടുള്ളത്. ഈ വീട്ടിലെ ഇന്റീരിയർ വർക്കുകളിൽ ഏറ്റവും കൂടുതൽ പ്രേത്യേകത നിറഞ്ഞ ഒന്നാണ് ഇവിടെ പ്ലൈവുഡ്, തടി മുതലായവ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നത്. ഗുണമേന്മയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ടാണ് ഡബ്ല്യൂ പി സി പോലെയുള്ള ഇവിടെ ഉപയോഗിക്കുന്നത്. കൂടാതെ വീടിന്റെ കളർ തീം അടക്കം ഈ പ്രൊജക്റ്റ് ചെയ്ത ടീം തന്നെയാണ്. പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇരിപ്പിടത്തിനായി സെറ്റി, ടീപ്പോ, ടീവി യൂണിറ്റ്, ആവശ്യത്തിനു നാച്ചുറൽ വെളിച്ചം ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ജാലകങ്ങൾ തുടങ്ങിയവയാണ് ലിവിങ് ഹാളിൽ കാണുന്നത്. ഡൗബ്ലു പി സിയിൽ നിർമ്മിച്ചെടുത്ത ഒരു ടീപ്പോ, അതിൽ തന്നെ ക്ലോസി, വുഡൻ മാറ്റ് ഫിനിഷ് കളർ തീമുകളാണ് ടീപ്പോയിൽ വരുന്നത്.
ഭംഗിയിൽ തന്നെയാണ് ടീപ്പോ ഡിസൈൻ ചെയ്തിട്ടുള്ളത്. ടീവി യൂണിറ്റിന്റെ കീഴെ ഭാഗത്തേക്ക് വരുമ്പോൾ സ്റ്റോറേജ് ഓപ്ഷനായി നൽകിയ ഒരു സ്പേസ് കാണാം. ഡൗബ്ലു പി സി ഡബിൾ ലയേറിലാണ് ഈയൊരു സ്റ്റോറേജ് ഓപ്ഷൻ വരുന്നത്. ഡൗബ്ലു പി സിയിലേക്ക് വരുമ്പോൾ പല തരത്തിലുള്ള ലയർസ് വേണ്ടി വരാറുണ്ട്. എന്നാൽ ഇതിന്റെ ചിലവ് വരുന്നത് സ്‌ക്വയർ ഫീറ്റ് അനുസരിച്ചാണ്. ഏകദേശം 2500 മുതലാണ് സ്‌ക്വയർ ഫീറ്റിനു ഈടാക്കുന്ന തുക. എന്നാൽ എൻ എഫ് സിയിലേക്ക് വരുമ്പോൾ കുറച്ച കൂടി തുക കൂടുമെന്നതാണ് മറ്റൊരു സത്യം. ഇതിൽ തന്നെ ഉപഭോക്താവിന്റെ ചിലവ് കുറയ്ക്കാൻ ഒട്ടേറെ മാർഗങ്ങളാണ് ഉള്ളത്. ഒട്ടുമിക്ക ഇന്റീരിയർ ഡിസൈനർസ് ഈ മാർഗങ്ങളാണ് അവരുടെ ഓരോ വർക്കിൽ ചെയ്യാറുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീട്ടിൽ ഇന്റീരിയർ ഡിസൈൻ ചെയ്ത ടീം. വളരെ സിമ്പിലായിട്ടാണ് പൂജ ഇടം ഒരുക്കിട്ടുള്ളത്.
ഡൗബ്ലു പി സിയുടെ മറ്റൊരു പ്രധാന ഗുണമാണ് വെള്ളം, ഓയിൽ തുടങ്ങിയവ വീണാലും മറ്റ് വിഷയങ്ങൾ ഇല്ല എന്നത്. പൂജ ഇടത്തിലെ ഇന്റീരിയർ ഡിസൈൻ എടുത്ത് പറയേണ്ട ഒന്നാണ്.ആരും നോക്കിയാലും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ ചെയ്തി വെച്ചിട്ടുള്ളത്.ഈ വീട്ടിൽ ഏറ്റവും കൂടുതൽ പണി നടത്തിരിക്കുന്നത് പ്രൊഫൈലിലാണ്. ഇത്തരം പ്രൊഫൈലുകൾ ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കാറുണ്ട്. മികച്ച രീതിയിലാണ് ലൈറ്റ്‌സ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന മേശയും ഇരിപ്പിടങ്ങളും കാണാം. ഡൈനിങ് ഏരിയയിലെ ചുവരുകളിൽ ഭംഗിയേറിയ മിറർ വർക്ക് കാണാം.
ടെക്സ്റ്റ്ർ വർക്കാണ് ചുവരുകളിൽ ഗ്ലോസി ഫിനിഷാണ് ചെയ്തിരിക്കുന്നത്. സാധാരണ ഒരു സ്റ്റോറേജ് ഓപ്ഷൻ നമ്മൾക്ക് ഈ ചുവരിൽ ചെയ്തിരിക്കുന്നത് കാണാം. ഇവിടെയും ഡൗബ്ലു പി സി തന്നെയാണ് കൊടുത്തിട്ടുള്ളത്. മിക്ക ഇടങ്ങളിൽ ചെയ്തിരിക്കുന്ന ഇന്റീരിയർ വർക്കുകൾ ഏതൊരു സാധാരണ വ്യക്തികളും ആഗ്രഹിക്കുന്നതാണ്. ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞ ഒരിടമാണ് ഈ വീട്ടിലെ അടുക്കള. വിശാലമായ അടുക്കളയിൽ ഗംഭീര വർക്കുകൾ ചെയ്തിരിക്കുന്നത് കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കുക. Video Credit : Dr. Interior